ഷാർജ: ഷാർജ സ്പോർട്സ് ക്ലബ് അൽ ഹസാനയിലെ ജിംനേഷ്യം സെന്ററിൽ നടത്തിയ രണ്ടുമാസത്തെ കരാട്ടെ, ജൂഡോ പരിശീലന ക്യാമ്പ് സമാപിച്ചു. ‘യു.എ.ഇയിലെ കരാട്ടെയുടെയും ജൂഡോയുടെയും ഭാവി’ പരിപാടിയുടെ ഭാഗമായി നടത്തിയ ക്യാമ്പിൽ ആറിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പങ്കെടുത്തത്.
നിരവധി ദേശീയതാരങ്ങളും രണ്ടുമാസത്തെ അവധിക്കാല ക്യാമ്പിൽ പങ്കെടുത്തിരുന്നു. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് പരിശീലനം നേടിയ കുട്ടികളെ ആദരിച്ചു.
പരിശീലനത്തിനായി കുട്ടികളെ ക്ലബുകളിൽ എത്തിക്കുന്നതിനും എല്ലാത്തരം കായിക ഇനങ്ങളിലും അവർക്ക് പരിശീലനം ലഭ്യമാക്കുന്നതിനും കൗൺസിൽ ലക്ഷ്യമിടുന്നതായി ഷാർജ സ്പോർട്സ് കൗൺസിൽ (എസ്.എസ്.സി) ചെയർമാൻ ഈസ ഹിലാൽ അൽ ഹസാമി പറഞ്ഞു. സമാപനച്ചടങ്ങിൽ ഷാർജ സ്പോർട്സ് കൗൺസിൽ ചെയർമാനുപുറമെ, യു.എ.ഇ-ഏഷ്യൻ കരാട്ടെ ഫെഡറേഷൻ പ്രസിഡന്റ് മേജർ ജനറൽ നാസർ അബ്ദുറസാഖ് അൽ റസൂഖി, ഇന്റർനാഷനൽ കരാട്ടെ ഫെഡറേഷന്റെ ആദ്യ വൈസ് പ്രസിഡന്റ്, യു.എ.ഇ ജൂഡോ ഫെഡറേഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജനറൽ മുഹമ്മദ് ജാസിം, കൂടാതെ നിരവധി പ്രമുഖരും കളിക്കാരുടെ മാതാപിതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.