ഫാ. സിറില്‍ വര്‍ഗീസ്, ഷാജി തോമസ്, ഡെജി പൗലോസ്
റാസല്‍ഖൈമ: കേരള കൗണ്‍സില്‍ ചർച്ചിന്റെ (കെ.സി.സി) ബാഹ്യകേരള സോണുകളില്‍ മികച്ച സോണ്‍ ആയി റാക് കെ.സി.സി തെരഞ്ഞെടുക്കപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ നടത്തിയ മികച്ച പരിപാടികള്‍ വിലയിരുത്തി കോന്നിയില്‍ നടന്ന കെ.സി.സി വാര്‍ഷിക സമ്മേളനമാണ് റാക് കെ.സി.സിയെ മികച്ച സോണായി പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മികച്ച സോണ്‍ പദവി കെ.സി.സി റാസല്‍ഖൈമ സ്വന്തമാക്കിയിരുന്നു.
ഭാരവാഹികള്‍: ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് (പ്രസി.), മഞ്ജുനാഥ് സുന്ദര്‍, ഡോ. തോമസ് ചെറിയാന്, അഡ്വ. സണ്ണി വര്‍ഗീസ്, ബേബി തങ്കച്ചന് (വൈ.പ്രസി.), ഷാജി തോമസ് (സെക്ര.), സുനില്‍ ചാക്കോ (ജോ.സെക്ര.), ഡെജി പൗലോസ് (ട്രഷ.), അജി സഖറിയ, ആനി ഫിലിപ്പ്, അലക്സ് തരകന്, റെജി ജോണ്‍, സ്റ്റാന്‍ലി തോംസണ്‍, രാജേഷ്, ഫിലിപ്പ് തോമസ്, എബി ആനിക്കാട്, നിം എബ്രഹാം, മെഴ്സി തങ്കച്ചന്, മോന്‍സി ജേക്കബ്, അനില്‍ കെ. ജോയ്, റോബിന് വര്‍ഗീസ്, ഗീവര്‍ഗീസ്, ടി. സാം, സജി വര്‍ഗീസ്, മിഥുന് മാത്യു, അബിന്‍ ചാക്കോ, സിംസണ്‍, ജോബി വര്‍ഗീസ്, ഷൈജു സി. ജോണ്‍ (സബ് കമ്മിറ്റി ഭാരവാഹികള്‍). ഫാ. ജോയ് മേനംചേരി, ഫാ. ജോണ്‍ തുണ്ടിയത് കോര്‍ എപ്പിസ്കോപ്പ, റവ. കുര്യന് സാം വര്‍ഗീസ്, റവ. സുനില്‍ രാജ് (രക്ഷാധികാരികള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.