ദുബൈ: കേരള എൻജിനീയറിങ്, ആർകിടെക്ചർ, മെഡിക്കൽ (കീം) എൻട്രൻസ് പരീക്ഷ സെന്‍ററായി ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിനെ നിശ്ചയിച്ചു. ഗൾഫിലെ ഏക പരീക്ഷ കേന്ദ്രമാണിത്. ഇതുസംബന്ധിച്ച നിർദേശം ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലിന് എൻട്രൻസ് എക്സാം കമീഷണർ കൈമാറി.
ജൂലൈ നാലിനാണ് കീം പരീക്ഷ. നേരത്തേ മൂന്നായിരുന്നു നിശ്ചയിച്ചിരുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ 400ഓളം കുട്ടികൾ ദുബൈയിലെത്തി പരീക്ഷയെഴുതും. രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ ഫിസിക്സും കെമിസ്ട്രിയും, ഉച്ചക്ക് 2.30 മുതൽ വൈകീട്ട് അഞ്ചുവരെ മാത്തമാറ്റിക്സ് എന്നിങ്ങനെയാണ് പരീക്ഷ.
അതേസമയം, ഹയർ സെക്കൻഡറി പരീക്ഷക്ക് യു.എ.ഇയിൽ ഇക്കുറിയും എട്ട് സെന്‍ററായിരിക്കുമെന്നും അധികൃതർ അറിയിച്ചു. പരീക്ഷ സെന്‍ററുകളുടെ ഇൻസ്‍പെക്ഷനായി ജനറൽ എജുക്കേഷൻ എക്സാം വിങ് ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. ശിവനെ നിയമിച്ചു. അദ്ദേഹം അടുത്തയാഴ്ചയോടെ ദുബൈയിൽ എത്തും. ജൂൺ 13 മുതലാണ് പരീക്ഷ.
റാസൽഖൈമ ന്യൂ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ
ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽഖുവൈൻ
ന്യൂ ഇന്ത്യൻ മോഡൽ
എച്ച്.എസ്.എസ് ദുബൈ
മോഡൽ സ്കൂൾ അബൂദബി
ഇന്ത്യൻ സ്കൂൾ ഫുജൈറ
ഗൾഫ് മോഡൽ സ്കൂൾ ദുബൈ
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ
ന്യൂ ഇന്ത്യൻ മോഡൽ എച്ച്.എസ്.എസ് അൽ ഐൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.