അബൂദബി: കേരള സോഷ്യൽ സെൻറർ ശിശുദിനാഘോഷത്തിെൻറ ഭാഗമായി കുട്ടികൾക്കായി കളറിങ്, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. യു.എ.ഇയുടെ വിവിധ മേഖലകളിൽനിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. ആറു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ കളറിങ് മത്സരത്തിൽ പാർവണ രവീഷ് നായർ, മുഹമ്മദ് ബിലാൽ, ആൻമിയ ജിനി, ജൂനിയർ വിഭാഗത്തിൽ പൗർണിക സെന്തിൽ വേൽ, അനഘ സുജിൽ, ഭവേഷ് അനിൽ, സീനിയർ വിഭാഗത്തിൽ സുഷ്മിത ദാസ്, നന്ദിത സുരേഷ്, ആവണി സുനിൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. റഊഫ് മുഹമ്മദ്, സ്നിഗ്ധ രാകേഷ് എന്നിവർ പ്രത്യേക സമ്മാനങ്ങൾക്കും അർഹരായി.
പരിപാടിയുമായി സഹകരിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കേരള സോഷ്യൽ സെൻറർ ആക്ടിങ് പ്രസിഡൻറ് ലൈന മുഹമ്മദ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നന്ദി രേഖപ്പെടുത്തി. ആക്ടിങ് പ്രസിഡൻറ് ലൈന മുഹമ്മദ്, ട്രഷറർ സി. ബാലചന്ദ്രൻ, അസി. ട്രഷറർ അബൂബക്കർ, ലൈബ്രേറിയനും മീഡിയ കോഓഡിനേറ്ററുമായ കെ.കെ. ശ്രീവത്സൻ, വളൻറിയർ ക്യാപ്റ്റൻ നിഷാം വെള്ളുത്തടത്തിൽ, വനിത കമ്മിറ്റി കൺവീനർ ജിനി സുജിൽ, വനിത കമ്മിറ്റി അംഗങ്ങളായ ഷെൽമ സുരേഷ്, ബിന്ദു നഹാസ്, ലോകകേരള സഭാംഗം എ.കെ. ബീരാൻ കുട്ടി, രമേഷ് രവി, മഹാ മുഹമ്മദ്, റഫീഖ് അലി പുലാമന്തോൾ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.