കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച പ​ഞ്ച​ഗു​സ്തി മ​ത്സ​രം വി​ജ​യി​ക​ള്‍ക്ക് ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ റോ​യ് ഐ. ​വ​ര്‍ഗീ​സ് സ​മ്മാ​നം ന​ല്‍കു​ന്നു

കേരള സോഷ്യല്‍ സെന്‍റര്‍ പഞ്ചഗുസ്തി മത്സരം

അബൂദബി: കേരള സോഷ്യല്‍ സെന്‍റര്‍ മൂന്നാമത് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. കോവിഡ് മൂലം മുടങ്ങിയിരുന്ന മത്സരമാണ് പുനരാരംഭിച്ചത്. ശരീരഭാരം 90 കിലോഗ്രാമിനു മുകളിലും 90 കിലോഗ്രാമിന് താഴെയുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുത്ത ആവേശകരമായ മത്സരം കാണാൻ യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍നിന്നും നിരവധി പേരാണ് എത്തിയത്. യു.എ.ഇ ആം റസ്ലിങ് അസോസിയേഷന്‍ മെംബര്‍ ഫക്രുദ്ദീന്‍ മത്സരം നിയന്ത്രിച്ചു. സെന്‍റര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി ഉബൈദുല്ല നേതൃത്വം നല്‍കി. കെ.എസ്.സി ജനറല്‍ സെക്രട്ടറി ഷെറിന്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. ആക്ടിങ് പ്രസിഡന്‍റ് റോയ് ഐ. വര്‍ഗീസ് സമ്മാനം നല്‍കി. 90 കിലോഗ്രാമിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ അജിത്കുമാര്‍ ഒന്നാമതെത്തി. രണ്ടാംസ്ഥാനം അബ്ദുല്‍ റഹീമിനാണ്. 90 കിലോഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ അര്‍ജുന്‍ മേനോന്‍ ഒന്നാംസ്ഥാനവും പ്രസാദ് വി. രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

Tags:    
News Summary - Kerala Social Center Pancha Gusti Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-12 02:43 GMT