കേരള സോഷ്യല്‍ സെന്‍റര്‍ യു.എ.ഇ ദേശീയ ദിനാഘോഷം

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ യു.​എ.​ഇ​യു​ടെ 51ാമ​ത് ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. സ​ണ്‍റൈ​സ് സ്‌​കൂ​ള്‍ അ​ബൂ​ദ​ബി പ്രി​ന്‍സി​പ്പ​ല്‍ രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ വി.​പി. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി​യും പ്ര​ദ​ര്‍ശി​പ്പി​ച്ചു.

ക​ലാ​പ​രി​പാ​ടി​ക​ളി​ല്‍ നൂ​റോ​ളം പേ​ര്‍ അ​ണി​നി​ര​ന്നു. ആ​യി​ഷ അ​ല്‍ ഷെ​ഹി (ക​മ്യൂ​ണി​റ്റി പൊ​ലീ​സ് അ​ബൂ​ദ​ബി), അ​ബ്ദു​ല്‍ ജ​മാ​ല്‍ ബി​ന്‍ ജോ​ഹ​രി (ക​മ്യൂ​ണി​റ്റി പൊ​ലീ​സ് അ​ബൂ​ദ​ബി), ബി​ന്ദു ന​ഹാ​സ് (ആ​ക്ടി​ങ് ക​ണ്‍വീ​ന​ര്‍ കെ.​എ​സ്.​സി വ​നി​ത​വി​ഭാ​ഗം), ശ്രീ​ന​ന്ദ ഷോ​ബി (സെ​ക്ര​ട്ട​റി, കെ.​എ​സ്.​സി ബാ​ല​വേ​ദി), അ​ഡ്വ. സി​ന്ധു (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്,​ മാ​റ​ഞ്ചേ​രി), ഖ​ദീ​ജ മു​ത്തേ​ട​ത്തി​ല്‍ (മു​ന്‍ പ്ര​സി​ഡ​ന്‍റ്,​ മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്), കെ.​എ​സ്.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​റി​ന്‍ വി​ജ​യ​ന്‍, ജോ. ​സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ ദേ​ശീ​യ ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ല്‍ സെ​ഹി​ന്‍ ന​വാ​സ്, അ​മ​ര്‍ യാ​സി​ര്‍, ഋ​ത്വി​ക് വി​ശാ​ല്‍ മേ​നോ​ന്‍, ശ്രീ​ന​ന്ദ ബി​നി, സ​ഹ്‌​വ ഫാ​ത്തി​മ അ​ബ്ദു​റ​ഹ്മാ​ന്‍, ഇ​ശ​ല്‍ സാ, ​ജെ​സീ​ക്ക ആ​ന്‍ ലോ​റ​ന്‍സ്, ആ​യി​ഷ സെ​റ, അ​ക്ഷ​യ് രാ​ജ്, ലി​യാ​ന്‍ യാ​സി​ര്‍, ന​ദാ​ല്‍ ആ​ന്റ​ണി ലോ​പ്പ​സ്, അ​മാ​ന ഫൈ​സ​ല്‍, ഹ​രി​ന​ന്ദ​ന്‍ ബി​നോ​ഷ്, മ​ഖ്ബൂ​ല്‍ അ​ഹ​മ്മ​ദ്, ധ​നീ​ന്‍ യാ​സി​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യി. ഹെ​ല്‍ത്ത് ആ​ൻ​ഡ്​ വെ​ല്‍ന​സ് കാ​മ്പ​യി​നി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗം, നേ​ത്ര​വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി, ദ​ന്ത​രോ​ഗ വി​ഭാ​ഗം, സ​ര്‍ജ​റി വി​ഭാ​ഗം, ആ​യു​ര്‍വേ​ദം, ഡ​യ​റ്റീ​ഷ്യ​ന്‍, ഫി​സി​യോ​തെ​റ​പ്പി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ബൂ​ദ​ബി കോ​ര്‍ണി​ഷി​ല്‍ വോ​ക്ക​ത്ത​ണും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Kerala Social Center UAE National Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.