ദുബൈ: പെരുന്നാൾ ദിനം പാചകം ചെയ്യുന്നതിന് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ 1000 ഈദ് ഭക്ഷ്യ കിറ്റുകൾ ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി വിതരണം ചെയ്യുന്നു. യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ, ജന. സെക്രട്ടറി പി.കെ. അൻവർ നഹ, സുബ്ഹാൻ ബിൻ ശംസുദ്ദീൻ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് ചെമ്മുക്കൻ യാഹുമോൻ അധ്യക്ഷതവഹിച്ചു.
കോവിഡ് വ്യാപനത്തിെൻറ ഭാഗമായി ഭക്ഷണത്തിന് പ്രയാസപ്പെടുന്ന പ്രവാസികൾക്ക് മണ്ഡലം കമ്മിറ്റികൾ മുഖേനയാണ് ഈദ് ഭക്ഷ്യ കിറ്റുകൾ എത്തിച്ചുനൽകുന്നത്. കോവിഡിെൻറ തുടക്കം മുതൽ ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി എല്ലാഘട്ടങ്ങളിലും അതിെൻറ ഉത്തരവാദിത്തം പ്രതിബദ്ധതയോടെ നിർവഹിച്ച് പോന്നിരുന്നു എന്ന് ജില്ല ഭാരവാഹികൾ പറഞ്ഞു. രക്തദാന ക്യാമ്പ്, ഹെൽപ് ഡെസ്ക്, ഭക്ഷണക്കിറ്റ് വിതരണം, ചാർട്ടേഡ് ഫ്ലൈറ്റുകൾ, ഇഫ്താർ കിറ്റുകൾ, വാക്സിൻ പരീക്ഷണ കുത്തിവെപ്പ് തുടങ്ങി കോവിഡിെൻറ കഴിഞ്ഞുപോയ കാലയളവിൽ ജില്ല കമ്മിറ്റി നടത്തിയ ഇടപെടലുകൾ ദുബൈയിലെ പ്രവാസി സമൂഹത്തിന് വലിയ അനുഗ്രഹമായിരുന്നു. ഇന്നും പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന- ജില്ല ഭാരവാഹികളായ ഇസ്മയിൽ അരൂക്കുറ്റി, കെ.പി.എ. സലാം, ഒ.ടി. സലാം, ജലീൽ കൊണ്ടോട്ടി, കരീം കാലൊടി, ഇ.ആർ. അലി മാസ്റ്റർ, ഷമീം ചെറിയമുണ്ടം, ബദറുദ്ദീൻ തറമ്മൽ, ഷക്കീർ പാലത്തിങ്ങൽ, എ.പി. നൗഫൽ, മുജീബ് കോട്ടക്കൽ, ഫക്രുദ്ദീൻ മാറാക്കര, ഫൈസൽ തെന്നല, ഷിഹാബ് ഏറനാട്, ജൗഹർ മൊറയൂർ, നാസർ കുറുമ്പത്തൂർ, സൈനുദ്ദീൻ പൊന്നാനി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.