ദുബൈ: ആഗോളതലത്തിൽ സ്വീകാര്യത നേടിയ മഹത് പ്രസ്ഥാനമാണ് കെ.എം.സി.സിയെന്ന് അഡ്വ. ഹനീഫ് ഹുദവി. ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ജബ്ബാർ ബൈദല അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി റസാഖ് ബന്തിയോട് സ്വാഗതം പറഞ്ഞു. നേതാക്കളായ അബ്ദുല്ല ആറങ്ങാടി, ഇസ്മായിൽ നാലാം വാതുക്കൽ, മൊയ്ദീൻ ബാവ ഹൊസങ്കടി, സുബൈർ കുബണൂർ, സുബൈർ അബ്ദുല്ല, ഇബ്രാഹിം ബേരികെ, സൈഫുദ്ദീൻ മൊഗ്രാൽ, മൻസൂർ മർത്യ, സലാം പാട്ലട്ക, യൂസുഫ് ഷേണി, മുഹമ്മദ് കളായി, ഖാലിദ് മള്ളങ്കൈ, അഷ്റഫ് ക്ലാസിക്, ഹാഷിം ബണ്ടസാല, സിദ്ദിഖ് ബപ്പായിതൊട്ടി, അൻവർ മുട്ടം, ഇദ്രീസ് അയ്യൂർ, ഫാറൂഖ് അമാനത്, ഷൗക്കത്തലി മുട്ടം, ജംഷീദ് അട്ക, മഹ്മൂദ് അട്ക, ഹനീഫ് മാസ്റ്റർ സോങ്കാൽ, സിദ്ദിഖ് പഞ്ചത്തൊട്ടി, ഇമ്രാൻ മള്ളങ്കൈ, ഖാലിദ് മണ്ണംകുഴി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.