അബൂദബി: കെ.എം.സി.സി കണ്ണൂര്‍ ജില്ല കമ്മിറ്റി ഇന്‍സ്പൈരോ 2023 ഏകദിന പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിച്ചു. യു.പി. ഫൈസലിന്റെ അധ്യക്ഷതയില്‍ അബൂദബി സംസ്ഥാന കെ.എം.സി.സി ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസുഫ് ഉദ്ഘടനം ചെയ്തു. ജാബിര്‍ തങ്ങള്‍ പ്രാർഥനക്ക് നേതൃത്വം നല്കി. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാന്‍ മുഖ്യാതിഥിയായി.
കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മണ്ഡലം കമ്മിറ്റികളില്‍ നിന്നായി 287 പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ സെഷനുകളിലായി ഒ.എച്ച്. റഹ്മാന്, ഇസ്മായില്‍ ഏറാമല, ഡോ. അബ്ദുല്‍ റഹ്മാന് കുട്ടി, അഡ്വ. യസീദ് ഇല്ലാത്തോടി എന്നിവര്‍ ക്ലാസെടുത്തു. അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, റഷീദ് പട്ടാമ്പി, ഹംസ നടുവില്‍, ശറഫുദ്ദീന്‍ കുപ്പം, ഇ.ടി. മുഹമ്മദ് സുനീര്‍ എന്നിവര്‍ സംസാരിച്ചു. റഹീസ് ചെമ്പിലോട്, മുസ്തഫ കുട്ടി മാടായി, ഇസ്ഹാഖ് കുപ്പം, അബ്ദുല്‍ കാദര്‍ കുഞ്ഞിമംഗലം, മുഹമ്മദ് കോളച്ചേരി, എ.വി. ഇസ്മായില്‍, റസാഖ് നരിക്കോട്, അനസ് എടയന്നൂര്‍, ശംസുദ്ദീന്‍ നരിക്കോടന്‍, ട്രഷറര്‍ അലി പാലക്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.