ദുബൈ: മാരകരോഗം ബാധിച്ചവർക്ക് സാന്ത്വനമാകുന്ന ഹൈദരലി ശിഹാബ് തങ്ങൾ ഹെൽത്ത് ആൻഡ് വെൽനസ് കെയർ ഇസാദ്-2024 പദ്ധതിയുമായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി. പദ്ധതിയിലൂടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും കാൻസർ, വൃക്ക രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നിരാലംബരായ രോഗികൾക്ക് സാന്ത്വനം നൽകാനാണ് ലക്ഷ്യമിടുന്നത്.
ജില്ല മുസ്ലിം ലീഗുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് കീഴിലായി അഞ്ച് മണ്ഡലങ്ങളിൽ നിന്നുമായി ആദ്യ ഘട്ടത്തിൽ അർഹരായ 75 പേർക്ക് ചികിത്സ സഹായം ലഭ്യമാക്കി കൊടുക്കും. ദേര വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
ദുബൈ കെ.എം.സി.സി ഉപാധ്യക്ഷൻ ഹനീഫ് ചെർക്കള ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു.
ദുബൈ കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, റാഫി പള്ളിപ്പുറം, ജില്ല ഭാരവാഹികളായ സലാം തട്ടാനിച്ചേരി, സി.എച്ച്. നൂറുദ്ദീൻ, ഇസ്മയിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, മൊയ്തീൻ അബ്ബ ബാവ, പി.പി. റഫീഖ് പടന്ന, ഹനീഫ് ബാവനഗർ, കെ.പി. അബ്ബാസ്, ഹസൈനാർ ബീജന്തടുക്ക, സുനീർ എൻ.പി, ഫൈസൽ മുഹ്സിൻ, സി.എ. ബഷീർ പളീക്കര, പി.ഡി. നൂറുദ്ദീൻ, അഷറഫ് ബായാർ, സുബൈർ കുബനൂർ, റഫീഖ് എ.സി, സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്ക ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ റഹ്മാൻ, ഹസ്കർ ചൂരി, സൈഫുദ്ദീൻ മൊഗ്രാൽ, ഉബൈദ് ഉദുമ, ഹാരിസ് വടകരമുക്ക്, റാഷിദ് പടന്ന, തൽഹത്ത് തളങ്കര, യൂസുഫ് ഷേണി, മുനിർ പള്ളിപ്പുറം എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് പി.പി. റഫീഖ് പടന്ന ഖിറാഅത്തും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.