കൊല്ലം ജില്ല പ്രവാസി സമാജം സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
ദുബൈ: ഇഫ്താർ സംഗമങ്ങൾ നാട്ടിലെ മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള പ്രചാരണ വേദികളാകട്ടെയെന്ന് കൊല്ലം ജില്ല പ്രവാസി സമാജം സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ റമദാൻ സന്ദേശം നൽകിക്കൊണ്ട് അലി വടയും പറഞ്ഞു. പ്രസിഡന്റ് അഹമ്മദ് ഷിബിലി അധ്യക്ഷത വഹിച്ച ഇഫ്താർ മീറ്റിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി മുഖ്യാതിഥി ആയിരുന്നു. സംഘടന നാട്ടിൽ ആരംഭിക്കുന്ന പ്രോജക്ട് റിപ്പോർട്ട് അവതരണം ജനറൽ സെക്രട്ടറി അഡ്വ. എ. നജുമുദ്ദീൻ നിർവഹിച്ചു.
രക്ഷാധികാരി എം. ഷാഹുൽ ഹമീദ്, ട്രഷറർ ജർമിയാസ് യേശുദാസ്, വൈസ് പ്രസിഡന്റ് സീനോ ജോൺ നെറ്റോ, ജോ. സെക്രട്ടറി അനിൽ കുമാർ നടേശൻ, ജോ. ട്രഷറർ മനോജ് മനാമ, എം.കെ അഷറഫ്, അൻസാർ അസിസ്, ഷെഫീഖ് ടി.എം. എന്നിവർ സംസാരിച്ചു. ഇഫ്താർ സംഗമത്തിന് എ.റഹീം കണ്ണനല്ലൂർ, നസീർ അബ്ദുൽ കലാം, റോയ് ജോർജ്, ബൈജു അഷറഫ്, രമേശ് എസ്.പിള്ള, അനസ് അബ്ദുൽ ഗഫൂർ, ബിന്ദു ഷിബിലി, ഡെറിക് അനൂപ് വില്യം, ലിജി അൻസാർ, ടി.ജി.യോഹന്നാൻ, സൂഫി അനസ് ഗഫൂർ, ജയരാജ് ശങ്കരൻ കുട്ടി, എച്ച്.അബ്ദുൽ കലാം, ആസിഫ് മിർസ, പ്രദീഷ് ചിതറ, ഹബീബ് ഖാൻ, എച്ച്.നൗഷാദ് കണ്ണനല്ലൂർ എന്നിവർ നേതൃത്വം നൽകി. അഡ്വ. നജുമുദ്ദീൻ സ്വാഗതവും ജർമിയാസ് യേശുദാസ് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.