അബൂദബി: കോഴിക്കോടിന്റെ കലയും സംസ്കാരവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന കോഴിക്കോടന്‍ ഫെസ്റ്റ് സീസണ് -2 ജനുവരി ആദ്യവാരം അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
ടൂറിസം പ്രമോഷനുകൾ, ഭക്ഷണശാലകള്‍, കലാ, സാംസ്കാരിക പരിപാടികൾ തുടങ്ങി വൈവിധ്യങ്ങളായപരിപാടികളോടെ 2025 ജനുവരി നാല്, അഞ്ച് തീയതികളിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സ്നേഹ സംഗമത്തില്‍ ഫെസ്റ്റ് പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.
മുസ്ലിം ലീഗ് സെക്രട്ടറി പാറക്കല്‍ അബ്ദുല്ല, മുഹമ്മദ് ഷഹീര്‍ ഫാറൂഖി, ഷാഫി പറമ്പില്‍ എം.പി, പി.കെ. ഫിറോസ്, അബ്ദുല്ല ഫാറൂഖി, യൂസുഫ് മാട്ടൂല്‍, അഹമ്മദ് ബല്ല കടപ്പുറം, ശറഫുദ്ദീന്‍ മംഗലാട്, ബഷീര്‍ ഇബ്രാഹിം, മുഹമ്മദ് സുഹൈല്‍, അബ്ദുല്‍ ബാസിത് കായക്കണ്ടി, സി.പി. അഷ്റഫ്, അബ്ദുല്‍ റസാഖ് , അബ്ദുല്ല കേളോത്, നൗഷാദ് കൊയിലാണ്ടി, ശറഫുദ്ദീന്‍ കടമേരി, ഫഹീം ബേപ്പൂര്‍, മെഹബൂബ് തച്ചംപൊയില്‍.
ഷമീക് കാസിം, സാദത് കൊയിലാണ്ടി, ഷഫീക് കുന്നമംഗലം, അസമര്‍ കോട്ടപ്പള്ളി, സഹദ് പാലോല്‍, ആർ.ടി. ഷംസീര്‍, ഷബീര്‍ ബാലുശ്ശേരി, കെ.പി. സബാഹ്, നവാസ് പയ്യോളി, നൗഫല്‍ പേരാമ്പ്ര, ജംഷീര്‍ ബേപ്പൂര്‍, ശബിനാസ് കുനിങ്ങാട്, കെ.കെ. റഫീഖ് എന്നിവര്‍ സംബന്ധിച്ചു. പ്രസിഡന്റ് സി.എച്ച്. ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് നജാത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.