കേരള സോഷ്യല്‍ സെസന്റര് അബൂദബി ‘വിന്ഡര് സ്പോര്‍ട്സ് 2025’ മത്സര വിജയികള്‍ സമ്മാനവുമായി
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ അബൂദബി (കെ.എസ്.സി) ‘വിന്ഡര് സ്പോര്‍ട്സ് 2025’ എന്ന പേരിൽ കായിക മത്സരം സംഘടിപ്പിച്ചു. അബൂദബി അത്ലറ്റിക് ക്ലബ് ഖലീഫാ സിറ്റിയില്‍ നടന്ന മത്സരങ്ങളിൽ അബൂദബി ഇന്ത്യന്‍ സ്കൂള്‍ ഓവർ ഓൾ ചാമ്പ്യന്മാരായി. അബൂദബിയിലെ വിവിധ സ്കൂളുകളില്‍നിന്നായി നൂറുകണക്കിന് കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. വിവിധ പ്രായക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും പുരുഷന്മാര്ക്കും 15 ഇനങ്ങളിലായി മത്സരങ്ങള്‍ നടന്നു.
വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മെഡല്‍, ട്രോഫി എന്നിവ മാനേജിങ് കമ്മിറ്റി അംഗങ്ങളും അതിഥികളും വളന്റിയർമാരും വിതരണം ചെയ്തു. അഹല്യ ഗ്രൂപ് മാര്‍ക്കറ്റിങ് മാനേജര്‍ സൂരജ് പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി അധ്യക്ഷതവഹിച്ചു. സ്പോര്‍ട്സ് സെക്രട്ടറി മുഹമ്മദ് അലി, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാ വിഭാഗം സെക്രട്ടറി ഗീതാ ജയചന്ദ്രന്, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, കായിക വിഭാഗം അസി. സെക്രട്ടറി നസീര്‍ കല്ലിങ്കീല്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.