അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ ബലിപെരുന്നാളിന്റെ ഭാഗമായി ഈദ് മെഗാ ഷോ സംഘടിപ്പിച്ചു. സജിനി സലാം, താജുദ്ദീന് വടകര, ആബിദ് കണ്ണൂര്‍, ലക്ഷ്മി ജയന്, ഹാസ്യ നടന് അസീസ് നെടുമങ്ങാട് തുടങ്ങി പന്ത്രണ്ടോളം കലാകാരന്മാരും കലാകാരികളുമാണ് പരിപാടി അവതരിപ്പിച്ചത്.
കലാപരിപാടികൾ മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. കലാവിരുന്നിന്റെ മുന്നോടിയായി നടന്ന ചടങ്ങില്‍ കെ.എസ്.സി വൈസ് പ്രസിഡന്റ് റോയ് ഐ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെന്റര്‍ കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കര്‍, ട്രഷറര്‍ ഷിബിന്‍ പ്രേമരാജന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.