അബൂദബി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും പ്രതിനിധി സംഘവും അബൂദബിയിലെത്തി. അബൂദബി വിമാനത്താവളത്തിൽ അമീറിനെ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും വിമാനത്താവളത്തിലെത്തി.
തുടർന്ന് യു.എ.ഇ പ്രസിഡൻഷ്യൽ പാലസായ ഖസർ അൽ വതനിൽ ഔദ്യോഗിക സ്വീകരണം ഒരുക്കി. കൊട്ടാരത്തിലേക്കുള്ള പാതയുടെ വശങ്ങളിൽ കുട്ടികൾ കുവൈത്ത്, യു.എ.ഇ പതാകകൾ വീശി അഭിവാദ്യം ചെയ്തു. ഇരു രാജ്യങ്ങളുടെയും ദേശീയഗാനങ്ങളും ആലപിച്ചു. ആദരസൂചകമായി യു.എ.ഇയുടെ ‘സായിദ് ഓഡർ’ കുവൈത്ത് അമീറിന് യു.എ.ഇ പ്രസിഡൻറ് സമ്മാനിച്ചു.
യു.എ.ഇയുടെയും ജനങ്ങളുടെയും പുരോഗതി, സ്ഥിരത, അഭിവൃദ്ധി, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ എന്നിവയെ മാനിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദിന് കുവൈത്ത് അമീർ ‘മുബാറക് അൽ കബീർ ഓർഡർ’ സമ്മാനിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.