റാസല്‍ഖൈമ: തൊഴിലുടമക്കെതിരെ ആക്ഷേപമുയര്ത്തിയും സഹായം അഭ്യര്‍ഥിച്ചും ഇന്ത്യന്‍ തൊഴിലാളികളായ 33 അംഗ സംഘം റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്.സി) കേന്ദ്രത്തി ല്‍. ലേബര്‍ ക്യാമ്പില്‍ നിന്നിറക്കി വിട്ടെന്ന പരാതിയുമായി ബുധനാഴ്ച്ച രാവിലെ 11 മണിയോട െയാണ് ജാര്‍ഖണ്ഡ്, കര്‍ണാടക, യു.പി സ്വദേശികളായ തൊഴിലാളികള്‍ ഐ.ആര്.സിയിലെത്തിയത്. വിസക്കായി 45,000 മുതല്‍ 75,000 രൂപ വരെ നാട്ടിലെ ഏജൻറിന് നല്‍കിയാണ് തങ്ങള്‍ എത്തിയതെന്ന് സംഘാംഗങ്ങളായ യോഗിരാജ്, മുഹമ്മദ് അഫ്രാസ്, അബ്ദുല്‍ ജമീല്‍, അബ്ദുല്‍ റാസിഖ് എന്നിവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
900 മുതല്‍ 1500 ദിര്‍ഹം വരെ ശമ്പളമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, നിശ്ചയിച്ച രീതിയിലുള്ള ശമ്പളവും സൗകര്യവും ഒരു വര്‍ഷമായിട്ടും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. 200 300 ദിര്‍ഹം മാത്രമാണ് ശമ്പളമായി ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. പണിയില്ലെന്ന് പറഞ്ഞ് തങ്ങളുടെ വിസ റദ്ദ് ചെയ്തിരിക്കുകയാണ്. നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. വിസ ക്യാന്‍സല്‍ ചെയ്തെങ്കിലും ടിക്കറ്റ് നല്‍കിയിട്ടില്ല. എല്ലാം ശരിയാക്കാമെന്ന തൊഴിലുടമയുടെ വാക്കില്‍ വിശ്വസിച്ച് കഴിയുമ്പോഴാണ് താമസ കേന്ദ്രത്തിന്‍െറ ഉടമ തങ്ങളെ ഇറക്കി വിടുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടുന്ന തങ്ങള്‍ക്ക് തല ചായ്ക്കാനുള്ള ഇടം കൂടി നഷ്ടമായതോടെയാണ് ഐ.ആര്.സിയുടെ സഹായം തേടിയതെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
അതേസമയം, തൊഴിലാളികളുടെ ആക്ഷേപങ്ങള്‍ വസ്തുതാപരമല്ലെന്ന് സ്ഥാപനത്തിലെ ലേബര്‍ ക്യാമ്പ് ചുമതല വഹിക്കുന്ന പ്രകാശന് പറഞ്ഞു. തൊഴിലാളികള്‍ ജോലിയില്‍ കൃത്യത പാലിക്കാത്തതാണ് വിസ റദ്ദ് ചെയ്യുന്നതിലത്തെിയതെന്നാണ് പ്രകാശെൻറ വിശദീകരണം. തൊഴിലാളികളുടെ നിയമാനുസൃതമായ ആവശ്യങ്ങൾ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്ന് സ്ഥാപന ഉടമ രാജ ‘ഗള്‍ഫ് മാധ്യമ’ത്തോട് ടെലിഫോണിലൂടെ വ്യക്തമാക്കി.
എന്നാൽ തൊഴിലാളികള്‍ ഉന്നയിച്ച പരാതി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അറിയിച്ചതായി ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ഭാരവാഹികളായ ഡോ. നിഷാം നൂറുദ്ദീന്‍, അഡ്വ. നജ്മുദ്ദീന് എന്നിവര്‍ പറഞ്ഞു. പൊതുമാപ്പ് കാലയളവില്‍ തൊഴിലാളികളില്‍ ചിലര്‍ തങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി ഐ.ആര്.സി ഹെല്‍പ്പ് ഡെസ്ക് കണ്‍വീനര്‍ പുഷ്പന് ഗോവിന്ദന് പറഞ്ഞു. അന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടതിനത്തെുടര്ന്ന് പ്രശ്നം പരിഹരിക്കുമെന്നറിയിക്കുകയും ചെയ്തിരുന്നു. താമസ സ്ഥലത്തു നിന്ന് പുറത്താക്കിയ വിഷമാവസ്ഥയില്‍ തൊഴിലാളികള്‍ ഐ.ആര്.സിയിലത്തെുകയായിരുന്നു.
ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ നിര്‍ദേശ പ്രകാരം സ്ഥാപന മേധാവിയുമായി ബന്ധപ്പെടുകയും തൊഴിലാളികള്‍ക്ക് അനുഭാവപൂര്‍വമായ നടപടി കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായും പുഷ്പന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.