മള്‍ട്ടി ബില്യണ്‍ ഡോളര്‍ ചെലവില്‍ റാസല്‍ഖൈമയില്‍ പ്രഖ്യാപിച്ച സംയോജിത റിസോര്‍ട്ട് പദ്ധതിയായ ‘വിന് റിസോര്‍ട്ട്’ (Wynn Rosort) നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ പ്രവൃത്തികള്‍ക്ക് ഈ വര്‍ഷം തുടക്കമാകും. 250,000 ചതുരശ്ര വിസ്തൃതിയിലാണ് റാസല്‍ഖൈമയില്‍ ‘ലാസ് വേഗസ്’ മാതൃകയില്‍ പദ്ധതി ഒരുങ്ങുക. ലോകത്തിന്റെ വിനോദ തലസ്ഥാനമെന്നറിയപ്പെടുന്ന യു.എസ് നെവാഡ സ്റ്റേറ്റിലെ ലോക പ്രശസ്ത വിനോദ കേന്ദ്രമാണ് ലാസ് വേഗസ്. ഇത് റാസല്‍ഖൈമയില്‍ ഒരുങ്ങുക ഒറിജലിനെക്കാളും വിപുലമായ രീതിയില്‍. നെവാഡ മരുഭൂമിയുടെ മധ്യത്തിലാണ് വിനോദ കേന്ദ്രമെങ്കില്‍ റാസല്‍ഖൈമയില്‍ മനുഷ്യ നിര്‍മിത ദ്വീപായ അല്‍ മര്‍ജാന്‍ ഐലന്റ് കേന്ദ്രീകരിച്ചാണ് വിന് റിസോര്‍ട്ട് പദ്ധതി 2026ല്‍ പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ടെന്ററിങ് തുടങ്ങി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഈ വര്‍ഷം ആദ്യം പുറത്തുവിടുമെന്നും അടിസ്ഥാന പ്രവൃത്തികള്‍ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി കഴിഞ്ഞു. അതുല്യമായ രീതിയിലാകും യു.എ.ഇയിലെ അല്‍മര്‍ജാന്‍ ദ്വീപിലെ സംയോജിത റിസോര്‍ട്ട് രൂപകല്‍പ്പന. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ കമ്പനിയുടെ ആദ്യ പദ്ധതിയാണ് മള്‍ട്ടി ബില്യണ്‍ ഡോളര്‍ ഇന്റഗ്രേറ്റഡ് റിസോര്‍ട്ട്. ആയിരത്തിലേറെ മുറികളുള്ള ആഢംഭര ഹോട്ടല്‍, ഷോപ്പിങ് മാള്‍, സ്പാ, ഗെയിമിങ് ഏരിയകള്‍, കണ്വെന്ഷന് സെന്ററുകള്‍, പത്തിലേറെ റസ്റ്റാറന്റുകള്‍ തുടങ്ങിയവ പദ്ധതിയുടെ സവിശേഷതയാണ്. സംരംഭകര്‍ക്ക് ഉയര്‍ന്ന രീതിയിലുള്ള റിട്ടേണ്‍ നല്കുന്ന പദ്ധതി യു.എസ് ലാസ് വേഗസിനെ മറികടക്കുന്ന രീതിയിലാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.