ദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ആൽ നഹ്യാൻ വർഷാചരണത്തിലെ റമദാനിൽ വ്യവസായ സമൂഹത്തിന് ആശ്വാസവും ആത്മവിശ്വാസവും പകർന്ന് പിഴകളിൽ ഇളവു നൽകി രാജ്യം. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ച നിയമ പ്രകാരം ലൈസൻസ് പുതുക്കാത്തതിെൻറ പേരിൽ ദുബൈ ഇക്കണോമിക് ഡിപ്പാർട്ട്മെൻറ് ചുമത്തിയ പിഴകളെല്ലാം 2018 അവസാനം വരെ റദ്ദാക്കിയിട്ടുണ്ട്.
ഇത് നിരവധി വ്യാപാരികൾക്ക് ആശ്വാസകരമാവും. ഏവരും ഇൗ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും ഏറ്റവും സുഗമമായി വ്യവസായം നടത്താൻ കഴിയുന്ന ഇടം എന്ന ഖ്യാതി ഉൗട്ടി ഉറപ്പിക്കുന്ന നടപടിയായി ഇൗ തീരുമാനം മാറുമെന്നും ദുബൈ ഇക്കണോമി ഡയറക്ടർ ജനറൽ സാമി അൽ ഖംസി വ്യക്തമാക്കി. സാമ്പത്തിക വ്യവസായ വളർച്ചക്ക് ശക്തി പകരുന്ന തീരുമാനമാണിതെന്ന് ഡി.ഇ.ഡി ലൈസൻസിങ് വിഭാഗം സി.ഇ.ഒ ഉമർ ബുഷഹാബ് പറഞ്ഞു.
24 മാസത്തിലേറെയായി ലൈസൻസ് കാലഹരണപ്പെടുകയും പുതുക്കാനോ, പിൻവലിക്കാനോ, ലിക്യുഡേഷനോ അപേക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ പിഴകൾ റദ്ദാക്കാൻ അബൂദബിയും തീരുമാനിച്ചിട്ടുണ്ട്. അബൂദബിയിലെ വ്യവസായ അന്തരീക്ഷം കൂടുതൽ പ്രോത്സാഹനകരമാവാൻ ഇതു സഹായിക്കുമെന്ന് അബൂദബി ഡി.ഇ.ഡി ആക്ടിങ് അണ്ടർ െസക്രട്ടറി ഖലീഫ ബിൻ സാലിം അൽ മൻസൂരി പറഞ്ഞു. അജ്മാൻ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളും നേരത്തേ ലൈസൻസ് ഫീസ് കുടിശിഖ ഇളവ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.