ദുബൈ: ലിഫ്റ്റ് കൊടുത്തശേഷം വാഹനത്തിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രവാസിയായ 43കാരന് ജീവപര്യന്തം. ദുബൈ ക്രിമിനൽ കോടതിയുടേതാണ് വിധി.
കമ്പനിയുടെ വാഹനത്തിൽ ആഫ്രിക്കൻ യുവതിയാണ് ബലാത്സംഗത്തിനിരയായത്. അൽഐൻ നഗരത്തിലാണ് സംഭവം. പുലർച്ച അൽഐനിൽ പോകുന്നതിന് റോഡിൽ വാഹനം കാത്തുനിൽക്കുമ്പോഴാണ് ഇതുവഴി വന്ന പിക്അപ് നിർത്തിയത്. എവിടെയാണ് പോകേണ്ടത് എന്ന് ഡ്രൈവർ യുവതിയോട് ചോദിച്ചു. വാഹനത്തിൽ കയറിയാൽ സ്ഥലത്ത് എത്തിക്കാമെന്ന് വാഗ്ദാനം നൽകി. ഇതനുസരിച്ച് യുവതി വാഹനത്തിൽ കയറി.
കുറച്ചുദൂരം മുന്നോട്ടുപോയപ്പോൾ വഴിയരികിൽ വാഹനം നിർത്തി ബലാത്സംഗം ചെയ്തു. വെള്ളം എടുക്കാൻ ഡ്രൈവർ ഡോർ തുറന്നസമയത്ത് യുവതി ഓടിരക്ഷപ്പെട്ടു. മറ്റൊരു വാഹനത്തിൽ കയറി പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പ്രത്യേക സംഘം രൂപവത്കരിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.