ലയണൽ മെസ്സി അബൂദബിയിൽ

അബൂദബി: ഖത്തർ ലോകകപ്പിനൊരുങ്ങാൻ അർജന്‍റീനൻ നായകൻ ലയണൽ മെസ്സി അബൂദബിയിലെത്തി. ഫ്രഞ്ച്​ ലീഗിലെ പി.എസ്​.ജി-ഓക്സിയോൺ മത്സരത്തിന്​ ശേഷമാണ്​ മെസ്സി അബൂദബിയിൽ പറന്നിറങ്ങിയത്​.

മെസ്സിക്ക്​ പുറമെ ഡി പോൾ, മൊളിന, ജുവാൻ ഫോയ്ത്​, ജൂലിയൻ അൽവാരസ്​, ജിറോണിമോ റുള്ളി എന്നിവരും എത്തിയിട്ടുണ്ട്​. മറ്റ്​ ടീം അംഗങ്ങൾ നേരത്തെ തന്നെ അബൂദബിയിലെത്തി പരിശീലനം തുടങ്ങിയിരുന്നു.

തിങ്കളാഴ്ച രാത്രി അബൂദബി അൽ നഹ്​യാൻ സ്​റ്റേഡിയത്തിൽ മെസ്സിയുടെ സംഘം പരിശീലനത്തിനിറങ്ങും. കാണികൾക്ക്​ ടിക്കറ്റെടുത്ത്​ പരിശീലനം കാണാം.

16ന്​ യു.എ.ഇ ടീമുമായി മുഹമ്മദ്​ ബിൻ​ സായിദ് സ്​റ്റേഡിയത്തിൽ പരിശീലന മത്സരം നടക്കും. അന്ന്​ രാത്രിയോ 17ന്​ രാവിലെയോ ടീം ഖത്തറിലേക്ക്​ തിരിക്കും.

Tags:    
News Summary - Lionel Messi reached in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.