കു​ട്ടി​ക​ൾ​ക്ക്​ ചി​ത്ര​ര​ച​ന മ​ത്സ​ര​വു​മാ​യി ‘ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ്​’

കു​ട്ടി​ക​ൾ​ക്ക്​ ചി​ത്ര​ര​ച​ന മ​ത്സ​ര​വു​മാ​യി ‘ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ്​’

ഷാ​ർ​ജ: പ്ര​വാ​സ​ത്തി​ന്‍റെ തി​ര​ക്കി​ൽ സ്വ​ന്തം കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ വീ​ട​ക​ങ്ങ​ളി​ലെ നാ​ലു ചു​വ​രു​ക​ളി​ൽ ഒ​തു​ങ്ങി​പ്പോ​കു​ന്നു​വെ​ന്ന്​ ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രാ​ണ്​ ര​ക്ഷി​താ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും. എ​ന്നാ​ൽ, ചി​ത്ര​ക​ല​യു​ടെ ലോ​ക​ത്ത്​ പി​ച്ച​വെ​ക്കു​ന്ന കു​ട്ടി​ക്ക​ലാ​കാ​ര​ന്മാ​ർ​ക്ക്​​ വ​ലി​യ കാ​ൻ​വാ​സി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ ലോ​ക​ത്തി​നു​മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഒ​രു സു​വ​ർ​ണാ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’.

മേ​യ്​ ഒ​മ്പ​ത്, 10, 11​ തീ​യ​തി​ക​ളി​ലാ​യി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ, സാം​സ്കാ​രി​ക, വി​നോ​ദ, വൈ​ജ്ഞാ​നി​ക മേ​ള​യാ​യ ക​മോ​ൺ കേ​ര​ള​യു​ടെ ഏ​ഴാ​മ​ത്​​ എ​ഡി​ഷ​നി​ലാ​ണ്​ ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ്​ എ​ന്ന പേ​രി​ൽ കൊ​ച്ചു ക​ലാ​കാ​ര​ന്മാ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം. കെ.​ജി ക്ലാ​സ്​ മു​ത​ൽ ര​ണ്ടാം ക്ലാ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ഗ്രേ​ഡ്​ മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ സീ​നി​യ​ർ വ​ഭാ​ഗ​ത്തി​ലു​മാ​ണ്​ ഉ​ൾ​പ്പെ​ടു​ക.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ന്​ ക​ള​റി​ങ്​ മ​ത്സ​ര​വും സീ​നി​യ​ർ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക്​ ചി​ത്ര​ര​ച​ന മ​ത്സ​ര​വു​മാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​മോ​ൺ കേ​ര​ള​യു​ടെ വേ​ദി​യി​ൽ മൂ​ന്നു ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ്​ മ​ത്സ​രം. വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും ഒ​പ്പം ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ വാ​രാ​ന്ത്യ​പ്പ​തി​പ്പാ​യ എ​മി​റേ​റ്റ്​ ബീ​റ്റ്​​സി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ്​ മ​ത്സ​ര​ത്തി​ൽ അ​യ്യാ​യി​രം കു​ട്ടി​ക​ളാ​ണ്​ മ​ത്സ​രി​ച്ച​ത്. ഇ​ത്ത​വ​ണ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 10,000 കു​ട്ടി​ക​ൾ​ പ​​ങ്കെ​ടു​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. കു​ട്ടി​ക​ൾ​ക്ക്​ ചി​ത്ര​ങ്ങ​ളി​ൽ നി​റം പ​ക​രാ​നു​ള്ള കാ​ൻ​വാ​സു​ക​ൾ സം​ഘാ​ട​ക​ർ ഒ​രു​ക്കും.

മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ജി​സ്​​ട്രേ​ഷ​നാ​യി https://cokuae.com/little-artist എ​ന്ന ലി​ങ്ക്​ ഉ​പ​യോ​ഗി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ഫോ​ൺ 0556139367.

Tags:    
News Summary - 'Little Artist' organises drawing competition for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.