ദുബൈ: അറബ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന്റെ ലോഗോ പുറത്തിറക്കി. ഫെബ്രുവരി 26ന് സുൽത്താൻ അൽ നിയാദി നടത്തുന്ന യാത്രയുടെ ലോഗോയാണ് പുറത്തിറക്കിയത്. സ്യൂട്ട് ധരിച്ച ബഹിരാകാശ യാത്രികൻ യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ ചിത്രത്തെ നോക്കിനിൽക്കുന്നതാണ് ലോഗോയിൽ ചിത്രീകരിച്ചിരിക്കുന്നത്. യു.എ.ഇ മിഷൻ 2 എന്നാണ് പേരിട്ടിരിക്കുന്നത്. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററാണ് ലോഗോ പുറത്തിറക്കിയത്.
ഫെബ്രുവരി 19നാണ് യാത്രക്ക് പദ്ധതിയിട്ടിരുന്നതെങ്കിലും റഷ്യയുടെ സോയൂസ് പേടകത്തിന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് പുതിയ പേടകം ബഹിരാകാശത്തേക്ക് അയക്കുന്നതിനാൽ നിയാദിയുടെ യാത്ര വൈകുകയായിരുന്നു. യു.എസിലെ സ്പേസ് എക്സിലായിരുന്നു നിയാദിയുടെയും സംഘത്തിന്റെയും പരിശീലനം. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവഴിക്കാനാണ് പദ്ധതി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സ് ക്രൂ- 6 പേടകത്തിലാണ് നിയാദിയുടെയും സംഘത്തിന്റെയും കുതിപ്പ്. ദൗത്യം പൂർത്തീകരിക്കുന്നതോടെ ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമായും യു.എ.ഇ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.