ദുബൈ: ഉപഭോക്താക്കൾക്ക് 10 ശതമാനം തുക നൽകി നിലവിലെ താഴ്ന്ന നിരക്ക് ബ്ലോക്ക് ചെയ്യാനുള്ള അവസരമൊരുക്കി പ്രമുഖ ജ്വല്ലറിയായി ജോയ് ആലുക്കാസ്. കഴിഞ്ഞ ഏഴു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണവില താഴ്ന്ന സാഹചര്യത്തിൽ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. കൂടാതെ, ജോയ് ആലുക്കാസ് പ്രഖ്യാപിച്ച ഡബിൾ അഡ്വാന്റേജ് ഓഫറിൽനിന്ന് പ്രയോജനം നേടാനുമുള്ള ഏറ്റവും മികച്ച അവസരമാണിത്. ഇതിനോടൊപ്പം 250 ദിർഹത്തിന്റെ ഡയമണ്ട് വൗച്ചർ സമ്മാനമായി നേടാനും സാധിക്കും.
ജോയ് ആലുക്കാസ് ഡബിൾ അഡ്വാന്റേജ് ഓഫർ പരമാവധി മൂല്യം ലഭ്യമാക്കുകയും ഇരട്ട ആനുകൂല്യങ്ങൾ നല്കുകയും ചെയ്യുന്നു. ഈ ഓഫർ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് അഭ്യർഥിച്ചു. ഷോപ്പർമാർക്ക് അവരുടെ സ്വർണാഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ ഏറ്റവും കുറഞ്ഞ സ്വർണ വില ആസ്വദിക്കാം. വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും സംരക്ഷിക്കപ്പെടും. പ്രീ-ബുക്കിങ്ങിൽ ഉപഭോക്താക്കൾക്ക് ഒരു ഡയമണ്ട് വൗച്ചറും സമ്മാനമായി നല്കുന്നു.
കൂടാതെ, ജോയ് ആലുക്കാസ് മൊബൈൽ ആപ് വഴി മുൻകൂർ ബുക്കിങ് ചെയ്യാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ജി.സി.സി, മലേഷ്യ, സിംഗപ്പൂർ, ബ്രിട്ടൻ, യു.എസ്.എ എന്നിവിടങ്ങളിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഒക്ടോബർ 31 വരെ ഡബിൾ അഡ്വാന്റേജ് ഓഫർ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.