അബൂദബി: അന്താരാഷ്ട്ര ഹാപ്പിനസ് ദിനത്തിൽ ഹാപ്പിനസ് റിവാഡ് പദ്ധതി പ്രഖ്യാപിച്ച് ലുലു ഗ്രൂപ്. അബൂദബി മുഷ്രിഫ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എം. യൂസുഫലിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
ലുലു ഹൈപ്പർ മാർക്കറ്റുകളിലെ കിയോസ്കുകൾ വഴിയോ ഓൺലൈൻ വഴിയോ പദ്ധതിയുടെ ഭാഗമാകാം. ഹാപ്പിനസ് ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകൾ ലഭിക്കുന്നതിന് പുറമെ പോയന്റുകൾ റെഡീം ചെയ്ത് വീണ്ടും ഉൽപന്നങ്ങൾ വാങ്ങാനും കഴിയും. നിലവിൽ യു.എ.ഇയിൽ ലോഞ്ച് ചെയ്ത പദ്ധതി വൈകാതെ 248 സ്റ്റോറുകളിലേക്കും വ്യാപിപ്പിക്കും. ഒരുതവണ രജിസ്റ്റർ ചെയ്തവർക്ക് ലുലു ആപ് വഴിയോ മൊബൈൽ നമ്പർ വഴിയോ പദ്ധതി ഉപയോഗപ്പെടുത്താം.
ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷം പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എം.എ. യൂസുഫലി പറഞ്ഞു. ഉപഭോക്താക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗംകൂടിയാണിത്. റമദാൻ മുന്നിൽ നിൽക്കെ ഹാപ്പിനസ് ഡേയിൽ ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയാണിതെന്ന് ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. ലുലു ഗ്രൂപ് സി.ഇ.ഒ സെയ്ഫി രൂപവാല, സി.ഒ.ഒ സലീം, റീട്ടെയിൽ ഓപറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, സി.ഐ.ഒ മുഹമ്മദ് അനീഷ്, സി.എഫ്.ഒ ഇ.പി. നമ്പൂതിരി, ഓഡിറ്റ് ഡയറക്ടർ കെ.കെ. പ്രസാദ്, റീട്ടെയിൽ ഓഡിറ്റ് ഡയറക്ടർ സന്തോഷ് പിള്ളൈ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.