അബൂദബി: ആഗോളതലത്തിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ യു.എ.ഇയില്‍ ‘പ്രൈസ് ലോക്ക്’ കാമ്പയിനുമായി ലുലു ഹൈപര്‍ മാര്‍ക്കറ്റുകള്‍. 2023 അവസാനം വരെ രാജ്യത്തെ എല്ലാ ലുലു സ്റ്റോറുകളിലും 200ലധികം പുതിയ ഉല്പന്നങ്ങള്ക്കും സൂപ്പര്‍മാര്‍ക്കറ്റ് ഇനങ്ങള്‍ക്കും വിലയില്‍ വര്‍ധനയുണ്ടാകില്ല.
ദൈനംദിന ഉപയോഗ ഉല്പന്നങ്ങള്ക്ക് വില വര്‍ധിപ്പിക്കാത്തത് താമസക്കാര്‍ക്ക് ഗുണകരമാവുമെന്നും ആഗോള വിലക്കയറ്റത്തെ നേരിടാന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ കാമ്പയിന് സഹായിക്കുമെന്നും ഡയറക്ടര്‍ സലീം എം.എ. അഭിപ്രായപ്പെട്ടു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ യു.എ.ഇ ഒന്നിലധികം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ കാബിനറ്റ് അടിസ്ഥാന ഉപഭോക്തൃ സാധനങ്ങള്‍ക്കുള്ള വിലനിര്‍ണയ നയം കഴിഞ്ഞവര്‍ഷം അംഗീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒമ്പത് അടിസ്ഥാന ഉൽപന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ചില്ലറ വ്യാപാരികള്‍ക്ക് അനുവാദമില്ല. പാചക എണ്ണകള്‍, മുട്ട, പാലുല്പന്നങ്ങള്, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നിവയെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.