ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ചക്കയും ചക്ക വിഭവങ്ങളും കോര്‍ത്തിണക്കി യു.എ.ഇയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ‘ജാക് ഫ്രൂട്ട് ഫെസ്റ്റ്’ ചക്കമേളക്ക് തുടക്കമായി. മേയ് മൂന്നു വരെയാണ് ഫെസ്റ്റ് നടക്കുക.
അജ്മാൻ ലുലു ഹൈപ്പർമാർക്കറ്റിൽ ഫെസ്റ്റിനോട് അനുബന്ധിച്ച മീറ്റ് ആൻഡ് ഗ്രേറ്റ് പരിപാടിയിൽ ഇമാറാത്തി കലാകാരി ഫാത്തിമ അൽ ഹൊസൈനി, മലയാള സിനിമാതാരം ബാബു ആന്റണി എന്നിവർ പങ്കെടുത്തു. ദുബൈ അൽ കറാമ ലുലു ഹൈപ്പർമാർക്കറ്റിൽ നടി റിമ കല്ലിങ്കൽ, ഫുഡ് വ്ലോഗർ സുൽത്താൻ അൽ ജസ്മി എന്നിവർ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിൽ ലുലു ഡയറക്ടർ ജയിംസ് വർഗീസ്, റീജനൽ ഡയറക്ടർമാരായ തമ്പാൻ കെ.പി, നൗഷാദ് എം.എ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യു.എസ്.എ, വിയറ്റ്നാം, ശ്രീലങ്ക, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഇനം ചക്കകളും അവകൊണ്ടുള്ള വിഭവങ്ങളും മൂല്യവര്‍ധിത ഉൽപന്നങ്ങളുമാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഒരുക്കിയിട്ടുള്ളത്. നാട്ടില്‍നിന്നുള്ള തേന്‍വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയെല്ലാം മേളയിലുണ്ട്. ചക്കകൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാര്‍, പായസം, ഹല്‍വ, ജാം, സ്ക്വാഷ്, വട്ടയപ്പം, ജ്യൂസുകള്‍ എന്നിവയെല്ലാം പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ എത്തിച്ചിരിക്കുന്നതെന്ന് ലുലു അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.