ദുബൈ: ലുലുവിനെതിരെയും തനിക്കെതിരെയും പി.സി. ജോർജ് നടത്തിയ പരാമർശത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയുടെ പരോക്ഷ പ്രതികരണം. നെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ, അത്രത്തോളം നല്ലത് എന്ന് ബുദ്ധൻ പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം ദുബൈയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പി.സി. ജോർജു തന്നെ തിരുത്തിപ്പറഞ്ഞതിനാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ല. മലയാളികൾ സാംസ്കാരിക സമ്പന്നരും വിവരമുള്ളവരുമാണ്. ആര് എന്ത് പറഞ്ഞാലും എന്ത് വിശ്വസിക്കണം, വിശ്വസിക്കേണ്ട എന്ന് അവർക്ക് നന്നായി അറിയാം.
എല്ലാ വിഭാഗത്തിൽപെട്ടവരും ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നിവക്ക് പുറമെ ഉത്തർപ്രദേശ്, കർണാടക, ഹൈദരാബാദ്, ഗുജറാത്ത്, കശ്മീർ തുടങ്ങിയ സ്ഥലങ്ങളിലും ലുലുവിന്‍റെ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിമിഷപ്രിയയുടെ മോചനത്തിന് ശ്രമിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ കുട്ടിയാണ്. തന്നെക്കൊണ്ട് ചെയ്യാൻ പറ്റാവുന്നത് ചെയ്യുമെന്നും എം.എ. യൂസുഫലി കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.