മഹാത്മ ജ്യോതിബ ഫൂലെ പുരസ്കാരം ജുബൈർ വെള്ളാടത്തിന് സമ്മാനിക്കുന്നു

മഹാത്മ ജ്യോതിബ ഫൂലെ പുരസ്കാരം സമ്മാനിച്ചു

അബൂദബി: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫൂലെ നാഷനൽ ഫെലോഷിപ് അവാർഡ് എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ ജുബൈർ വെള്ളാടത്തിന് സമ്മാനിച്ചു. ഡൽഹിയിൽ സംഘടിപ്പിച്ച അക്കാദമിയുടെ ദേശീയ സമ്മേളനത്തിൽ അക്കാദമി പ്രസിഡന്‍റ്​ ഡോ. സോഹൻ ലാലാണ്​ അവാർഡ് സമ്മാനിച്ചത്​. വിജ്ഞാനസാഹിത്യ വിഭാഗത്തിൽ ‘എന്‍റെ ആനക്കര നാൾവഴികൾ നാട്ടുവഴികൾ’ എന്ന ചരിത്രപഠന പുസ്തകത്തിന്‍റെ രചനക്കാണ് പുരസ്കാരം. ചിന്തകനും എഴുത്തുകാരനുമായിരുന്ന ജ്യോതിബ ഗോവിന്ദറാവു ഫൂലെയുടെ ഓർമക്കായി ഏർപ്പെടുത്തിയതാണ് അവാർഡ്.

നാലുവർഷം പഠനം നടത്തിയാണ് പുസ്തകം തയാറാക്കിയത്. ആനക്കര സ്വദേശിയായ ജുബൈർ വെള്ളാടത്ത് രണ്ടര പതിറ്റാണ്ടായി അബൂദബിയിലാണ് ജോലി ചെയ്യുന്നത്​. അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മയുടെ ഓവർസീസ് പ്രസിഡന്‍റാണ്. അക്ഷരജാലകം ബുക്സ് എഡിറ്റോറിയൽ ബോർഡ് അംഗം, അബൂദബി അക്ഷര സാഹിത്യ ക്ലബ്, അബൂദബി ഐ.ഐ.സി ലിറ്റററി വിങ്​ തുടങ്ങി പ്രവാസലോകത്തെ സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമാണ്.

Tags:    
News Summary - Mahatma Jyotiba Phule award presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.