ദുബൈ: ഓണച്ചരടിൽ കോർത്തിണക്കപ്പെട്ട മതേതര സമൂഹമാണ് മലയാളികളെന്ന് എ.എം. ആരിഫ് എം.പി. ഓവർസീസ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ‘ഓർമയിൽ ഒരോണം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഏരിയയിലെ ബ്രൈറ്റ് റൈഡേഴ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പൂക്കളമത്സരത്തോടെ ആരംഭിച്ച ഓണാഘോഷത്തിൽ പായസമത്സരം, കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട്, സംഗീത ശിൽപം, നാടൻപാട്ടുകൾ, നൃത്തനൃത്യങ്ങൾ തുടങ്ങിയ പരിപാടികൾ ഒരുക്കിയിരുന്നു. നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, ഉമ കൺവീനർ മോഹൻ കാവാലം, മാധ്യമപ്രവർത്തകൻ ജമാൽ, മാത്തുക്കുട്ടി കടോൺ, രാജൻ മാഹി, അബ്ദുല്ല കൂത്തുപറമ്പ്, വിവിധ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഓർമ പ്രസിഡന്റ് ഷിജു ബഷീർ അധ്യക്ഷത വഹിച്ചു.
ഓർമ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും അഡ്വ. ഗിരിജ നന്ദിയും രേഖപ്പെടുത്തി. കുട്ടികളും വനിതകളുമടക്കം പങ്കെടുത്ത കമ്പവലി മത്സരത്തോടെയാണ് പരിപാടിക്ക് സമാപനം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.