റിഷാൽ
ദുബൈ: ദുബൈയിൽ പനിബാധിച്ച് മലയാളി യുവാവ് മരിച്ചു. കാസർകോട് ചൗക്ക് ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസായിരുന്നു. ദുബൈ കറാമ അൽഅൽത്താർ സെന്‍ററിലെ ജീവനക്കാരനാണ്.
പനി ബാധിച്ച് ഇന്ന് രാവിലെ ദുബൈ റാശിദ് ആശുപത്രിയിൽ ചികിൽസതേടിയ ഇദ്ദേഹം വൈകുന്നേരത്തോടെ മരിച്ചുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. നാലുവർഷമായി ദുബൈയിൽ ജോലി ചെയ്യുന്ന റിഷാൽ വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് മരണം.
ബ്ലാർക്കോട് റിസാന മഹല്ലിൽ ഷാഫിയുടെയും ഫസീലയുടെയും മകനാണ്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി. ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.