വ്യവസായ പ്രമുഖൻ ജോയി അറക്കൽ ദുബൈയിൽ നിര്യാതനായി

ദുബൈ: പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ്​ ആൻഡ്​ ട്രേഡിങ്​ എം.ഡിയുമായ വയനാട് മാനന്തവാടി അറക്കൽ പാലസിൽ ജോയി അ റക്കൽ (54) ദുബൈയിൽ നിര്യാതനായി.

കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ അറക്കൽ പാലസി​​​​െൻറ ഉടമയും വിവിധ വ്യവസായ സ്​ഥാപനങ്ങളുടെ മേധാവിയുമായിരുന്നു. നിരവധി ജീവകാരുണ്യ സംരംഭങ്ങൾക്കും ഡയാലിസിസ്​, ഭവനനിർമാണ പദ്ധതികൾക്കും പിന്തുണ നൽകിയിരുന്നു.

വൻകിട നിക്ഷേപകർക്ക്​ യു.എ.ഇ സർക്കാർ നൽകുന്ന ഗോൾഡ്​ കാർഡ്​ വിസയും ലഭിച്ചിരുന്നു. ഭാര്യ: സെലിൻ മക്കൾ: അരുൺ, ആഷ്​ലി. മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിക്കുന്നതിന്​ നടപടിക്രമങ്ങൾ തുടരുന്നതായി ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - malayali industrialist joy arackal died in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.