ദുബൈ: ജോർഡനിൽ നടന്ന ഏഷ്യൻ കരാട്ടേ ഫെഡറേഷൻ ജഡ്ജ്മെന്റ് യോഗ്യത പരീക്ഷയിൽ യു.എ.ഇ പ്രതിനിധിയായി പങ്കെടുത്ത കണ്ണൂർ മാതമംഗലം സ്വദേശി യു.എം. ഷംസീർ അലി ഒന്നാമതായി. നിലവിൽ ഒക്കിനാവൻ സിബുക്കൻ കരാട്ടേയുടെ ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യക്കാരനാണ് ഷംസീർ. ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന കരാട്ടേ മത്സരങ്ങളിൽ ഇനിമുതൽ വിധികർത്താവായി ഈ കണ്ണൂർ ജില്ലക്കാരനുമുണ്ടാവും. നിരവധി രാജ്യങ്ങളിലെ നൂറോളം മത്സരാർഥികളിൽനിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ഒക്കിനാവൻ സിബുക്കൻ കരാട്ടേയുടെ ഫിഫ്ത് ഡാൻ ഡിഗ്രി ബ്ലാക്ക് ബെൽറ്റും യു.എ.ഇ കരാട്ടേ ഫെഡറേഷന്റെ ഫിഫ്ത് ഡാൻ ഡിഗ്രി ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കിയ ഷംസീർ ഇന്ത്യയിലും യു.എ.ഇയുടെ ഷാർജ, ദുബൈ എമിറേറ്റുകളിലും കരാട്ടേ പരിശീലന സെന്ററിൽ ക്ലാസുകൾ നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.