ദുബൈ: മലയാളി റൈറ്റേഴ്സ് ഫോറത്തിന്റെ മലയാള സാഹിത്യവേദി പ്രഖ്യാപിച്ച ഈ വർഷത്തെ എഴുത്തുകാർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ടി.എം. നിയാസ് (കഥ), രാമചന്ദ്രൻ മൊറാഴ (കവിത), റീന രാജൻ (ലേഖനം) എന്നിവരാണ് പുരസ്കാര ജേതാക്കൾ.
മുനീർ അൽ വഫ, റഹീം കട്ടിപ്പാറ, അശ്റഫ് കൊടുങ്ങല്ലൂർ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു. ടി.എം. നിയാസിനുവേണ്ടി ഷർമിനയും റീന രാജനുവേണ്ടി ജാസ്മിൻ അമ്പലത്തിലകത്തുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. കൈരളി മിഡിൽ ഈസ്റ്റ് ഹെഡ് ജമാൽ ഉദ്ഘാടനം ചെയ്തു.
പുന്നയൂർക്കുളം സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.പി. അനിൽകുമാർ സൃഷ്ടികളെ വിലയിരുത്തി സംസാരിച്ചു. മുഹമ്മദ് വെട്ടുകാട്, നൗഫൽ ചേറ്റുവ, ബഷീർ മുളിവയൽ, അബ്ദുല്ലക്കുട്ടി ചേറ്റുവ, മുസ്തഫ പെരുമ്പറമ്പത്ത്, അബുൽകലാം ആലങ്കോട്, ഷിജു എസ്. വിസ്മയ, സഹർ അഹമ്മദ്, സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. അനസ് മാള സ്വാഗതവും ജെനി പോൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.