പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച ദൃ​ശ്യം

ക​ട​ലാ​മ​ക​ൾ​ക്ക് ക​രു​ത​ലാ​യി മ​റൈ​ൻ ടീം

​ദോ​ഹ: ക​ട​ലി​ൽ നീ​ന്തി​ത്തു​ടി​ക്കു​ന്ന​തി​നി​ടെ വ​ഴി​​തെ​റ്റി ക​ര​യി​ൽ കു​ടു​ങ്ങി​യ ക​ട​ലാ​മ​ക​ൾ​ക്ക് ര​ക്ഷ​​​യാ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മ​റൈ​ൻ ടീം. ​വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ലോ​ഗ​ർ​ഹെ​ഡ് വി​ഭാ​ഗ​ത്തി​ലു​ള്ള ക​ട​ലാ​മ​ക​ളെ​യാ​ണ് വ​ന്യ​ജീ​വി വി​ഭാ​ഗ​ത്തി​നു കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം തീ​ര​ത്തു​നി​ന്ന് ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കി ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​യ​ത്.

ക​ട​ലാ​മ​യു​ടെ പു​റ​ത്തെ ഷെ​ല്ലു​ക​ൾ വി​ദ​ഗ്ധ​സം​ഘ​ത്തി​നു കീ​ഴി​ൽ നീ​ക്കം ചെ​യ്ത്, ശു​​ശ്രൂ​ഷ​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​ണ് ക​ട​ലി​ലേ​ക്ക് ഇ​റ​ക്കി​യ​തെ​ന്ന് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം ‘എ​ക്സ്’ പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു. സം​ര​ക്ഷി​ത വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ത്ത​രം ജീ​വ​ജാ​ല​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മ​റൈ​ൻ ലൈ​ഫ് സം​ഘ​​ത്തെ അ​റി​യി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​ധി​കൃ​ത​ർ സ​ന്ദേ​ശം പ​ങ്കു​വെ​ച്ച​ത്.

പ്ര​ജ​ന​ന സീ​സ​ണു​ക​ളി​ൽ ഖ​ത്ത​റി​ന്റെ തീ​ര​ങ്ങ​ളി​ൽ എ​ത്തു​ന്ന പ്ര​ത്യേ​ക ഇ​നം ക​ട​ലാ​മ​ക​ൾ​ക്ക് വ​ലി​യ പ​രി​ച​ര​ണ​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. ഹൗ​ക്ക്സ്​ ബി​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ക​ട​ലാ​മ​ക​ൾ കൂ​ട്ട​മാ​യെ​ത്തു​മ്പോ​ൾ ഫു​വൈ​രി​ത്​ ബീ​ച്ചി​ൽ മു​ട്ട​യി​ടാ​ൻ പ്ര​ത്യേ​ക കൂ​ടു​ക​ൾ സ​ജ്ജീ​ക​രി​ച്ചും സു​ര​ക്ഷ​ക്ക്​ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്യും. ഈ ​വ​ർ​ഷ​ത്തെ ക​ട​ലാ​മ പ്ര​ജ​ന​ന സീ​സ​ൺ നേ​ര​ത്തേ അ​വ​സാ​നി​ച്ചി​രു​ന്നു. 

Tags:    
News Summary - Marine team takes care of sea turtles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.