അബൂദബി: മാറുന്ന കാലത്തും പുസ്തകങ്ങള്‍ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്നു തെളിയിക്കുന്നതായി അബൂദബി മാര്‍ത്തോമ യുവജനസഖ്യം ഒരുക്കിയ പുസ്തകോത്സവം. മുസഫയിലെ പള്ളിയങ്കണത്തില്‍ രണ്ടു ദിവസമാണ് ഡി.സി. ബുക്സുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികള്‍ക്കു മാത്രമായി പ്രത്യേക സ്റ്റാള്‍ ക്രമീകരിച്ചിരുന്നു. ഇടവകയുടെ അത്മായ ശുശ്രൂഷകന് മനോജ് വൈ. സഖറിയക്ക് ആദ്യ പുസ്തകം നല്‍കിയാണ് പരിപാടി ആരംഭിച്ചത്. ഇടവക സഹവികാരി റവ. അജിത് ഈപ്പന് തോമസ് അധ്യക്ഷത വഹിച്ച യോഗം ഇടവക വികാരി റവ. ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിത് എ. ചെറിയാന്, ഡി.സി. ബുക്സ് മാനേജിങ് പാര്‍ട്ണര്‍ മനോജ് കുര്യന്, ജിബിന്‍ ജോണി, ജെറിന് ജേക്കബ്, റെജി ബേബി, മാത്യു മണലൂര്‍ എന്നിവര്‍ സംസാരിച്ചു. യുവജനസഖ്യം വൈസ് പ്രസിഡന്റ് ജിനു രാജന്, സെക്രട്ടറി സാംസണ് മത്തായി, ട്രഷറർ ജേക്കബ് വര്‍ഗീസ്, ലൈബ്രേറിയന്‍ സുജ റെജി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.