ദുബൈ: ന്യൂനപക്ഷ വേട്ടയിൽ സംഘ്പരിവാറും സി.പി.എമ്മും ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്നും സംഘ്പരിവാറിന്റെ കേരള ഏജന്റായി മാർക്സിസ്റ്റ് പാർട്ടി മാറിയെന്നും സാഹിത്യകാരൻ പി. സുരേന്ദ്രൻ. പ്രവാസി ഇന്ത്യ ദുബൈ നടത്തിയ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നടക്കുന്ന അനീതികൾക്കെതിരെ പ്രതികരിക്കാൻ എഴുത്തുകാർ ബാധ്യസ്ഥരാണ്. അരികുവത്കരിക്കപ്പെട്ടവരുടെ വിമോചന സ്വപ്നത്തിനൊപ്പമാണ് തന്റെ നിലപാട്. ചരിത്രത്തിന്റെ വംശീയ, ഫാഷിസ്റ്റ് വായനക്കെതിരെ സാംസ്കാരിക പ്രവർത്തകർ സക്രിയമായി നിലകൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി ഇന്ത്യ ദുബൈ ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫീക്ക് അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് സിറാജുദ്ദീൻ ഷമീം, പി. സുരേന്ദ്രന് മെമന്റോ നൽകി. അനസ് മാള സ്വാഗതവും അക്ബർ അണ്ടത്തോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.