ദുബൈ: ദുബൈയിലെ സ്കൂളുകളിൽ തുറന്ന സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു. യൂനിവേഴ്സിറ്റികൾക്കും ചൈൽഡ്ഹുഡ് സെന്‍ററുകൾക്കും ഇത് ബാധകമാണ്. അതേസമയം, ക്ലാസ് മുറികൾ ഉൾപെടെ അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്.
യു.എ.ഇയിലുടനീളം തുറസായ സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് ദുബൈയിലെ സ്കൂളുകളും ഇത് ഏറ്റെടുത്തത്. കോവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലർത്തുന്നവർ ക്വാറന്‍റീനിൽ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കി. രോഗലക്ഷണങ്ങളില്ലെങ്കിൽ ക്വാറന്‍റീൻ ആവശ്യമില്ല. ഇവർക്ക് ക്ലാസ് മുറികളിലെത്താം. പോസിറ്റീവാകുന്നവർ പത്ത് ദിവസം ഐസൊലേഷനിൽ കഴിയണം. അതേസമയം, സാമൂഹിക അകലം പാലിക്കൽ തുടരണം. സ്ഥാപനങ്ങൾ സ്ഥിരമായി സാനിറ്റൈസേഷൻ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.