മാട്ടൂല്‍ കെ.എം.സി.സി അബൂദബിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം
അബൂദബി: പാരമ്പര്യ വിഭവങ്ങള്‍ ഒരുക്കി വ്യത്യസ്ത ഇഫ്താര്‍ സംഘടിപ്പിച്ച് മാട്ടൂല്‍ കെ.എം.സി.സി. അബൂദബിയില്‍ താമസിക്കുന്ന മാട്ടൂല്‍ സ്വദേശികളായ 200ല്‍പരം കുടുംബിനികള്‍ തയാറാക്കിയ പലഹാരങ്ങളും മറ്റു തനത് വിഭവങ്ങളും ഇഫ്താറിന് ഒരുക്കി. ആരിഫ് കെ.വിയുടെ അധ്യക്ഷതയില്‍ ചേർന്ന സംഗമം യൂസഫ് സി.എച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
ആഷിര്‍ വാഫി, സലാം അതിര്‍ത്തി, സി.എം.വി. ഫത്താഹ്, ലത്തീഫ് എം. സംസാരിച്ചു. ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, കമ്യൂണിറ്റി പൊലീസ് മേധാവി ആയിഷ ഷഹി, മഷൂദ് എ.കെ, ഹിദായത്തുല്ല, വി.പി.കെ അബ്ദുല്ല, സലിം ചിറക്കല്‍, അഷ്റഫ് പൊന്നാനി, സലാം ടി.കെ, റഷീദ് പട്ടാമ്പി, അഷ്റഫ് ലുലു, അബ്ബാസ് ഹാജി ടി.പി, അഡ്വ. മുഹമ്മദ് കുഞ്ഞി, ഉസ്മാന് കരപ്പത്ത്, ബഷീര്‍ ബദരിയ, ബാസിത്, റഫീഖ് കയനയില്‍, അനീസ് മാങ്ങാട്, ഹനീഫ്, ഹംസ നടുവില്‍, ഇക്ബാല്‍ എ.സി, ഷറഫു കുപ്പം, ശാദുലി കെ.പി, സാജിദ് തുന്തകാച്ചി, ബിന്സണ് ലുലു, റജീദ് കെ.എസ്.സി പങ്കെടുത്തു.
മുസ്തഫ സി.എം.കെ, ഇസ്മായില്‍ എ.വി, സാഹിര്‍ എ.കെ, നൗഷാദ് വി.സി, സി.കെ.ടി ഇബ്രാഹിം, ഷഫീഖ്, റഹീം സി.എം.കെ, മുഹമ്മദലി കെ.വി, ആഷിക് ഇ.കെ.പി, അഹ്മദ് തെക്കുമ്പാട്, നൗഷാദ്. കെ, ഹംദാന്‍ ഹനീഫ്, അയ്യൂബ്, സാദിഖ്, ശിഹാബ് കെ.കെ.ടി, ഫാരിസ് അബ്ബാസ്, സിദ്ദിഖ് ടി.എം.വി, ഹാഷിം ചള്ളകര, ഇക്ബാല്‍ സി.എം.കെ, റംഷാദ് കെ.വി.കെ, സുബൈര്‍ അബ്ബാസ്, ഷാന ആരിഫ്, റഹീന യൂസഫ്, ഷെസിന് ആരിഫ് എന്നിവർ നേതൃത്വവും നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.