ദുബൈ: വിദേശത്ത് തുടര്‍പഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മീഡിയവണ്‍ ദുബൈയിൽ ഒരുക്കുന്ന എജുനെക്സ്റ്റ് ഗൈഡൻസ് ക്യാമ്പിലേക്ക് രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ജൂണ്‍ 17ന് അല്‍നഹ്ദ ലാവൻഡര്‍ ഹോട്ടലിലാണ് ക്യാമ്പ് നടക്കുക. വിദ്യാഭ്യാസ വിദഗ്ധൻ ദിലീപ് രാധാകൃഷ്ണൻ കൗൺസലിങ്ങിന് നേതൃത്വം നൽകും. ആര്‍ക്കൈവ്സ് സ്റ്റഡി അബ്രോഡ് എന്ന വിദേശപഠന കൺസൽട്ടൻസിയുമായി കൈകോർത്താണ് മീഡിയവൺ എജു നെക്സ്റ്റ് സംഘടിപ്പിക്കുന്നത്. ആസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ, യു.എസ്.എ, യു.കെ, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിപാടിയിലുണ്ടാകും.
സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്റ് മുഖേന വിദേശ യൂനിവേഴ്സിറ്റികളില്‍നിന്ന് ഓഫര്‍ ലെറ്റര്‍ നേടാനും ക്യാമ്പിൽ സൗകര്യമൊരുക്കുന്നുണ്ട്. വിദേശപഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയനിവാരണത്തിന് അവസരമുണ്ടാകും. രജിസ്ട്രേഷന് edunext.mediaoneonline.com എന്ന വെബ്സൈറ്റിലും 0556 214 527 എന്ന മൊബൈൽ നമ്പറിലും ബന്ധപ്പെടാം. സ്പോട്ട് രജിസ്ട്രേഷൻ വൈകീട്ട് മൂന്നു മണിമുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.