ദുബൈ: യു.എ.ഇ കുഞ്ഞിപ്പള്ളി കൂട്ടായ്മ (യു.കെ.കെ) സ്നേഹസംഗമം ഗർഹൂദ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ സംഘടിപ്പിച്ചു. യു.കെ.എം.കെ പ്രസിഡന്റ് വി.സി. മുഹമ്മദ് ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. എം.കെ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുസ്സലാം ഒലയാട്ട്, ജംഷീർ, പി.ടി.പി. ഇസ്മായിൽ, പി. ഷഫീഖ്, സി.ബി. മുഹമ്മദ് റാസിഖ് എന്നിവർ സംസാരിച്ചു.
നൗഫൽ പി.പി സ്വാഗതവും കെ.എൻ. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. കണ്ണൂർ കുഞ്ഞിപ്പള്ളി നിവാസികളുടെ കലാകായിക മത്സരങ്ങളും ഒരുക്കിയിരുന്നു. വിജയികൾക്കുള്ള സമ്മാനം എക്സിക്യൂട്ടിവ് മെംബർമാർ സമ്മാനിച്ചു. വൈകീട്ട് തുടങ്ങിയ സംഗമത്തിൽ വിവിധ എമിറേറ്റുകളിലെ നിരവധി കുഞ്ഞിപ്പള്ളി നിവാസികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.