ഷാർജ: കുവൈത്തിലെ സ്വകാര്യ ആരോഗ്യമേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഏഴാമത് ശാഖ ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. ജി.സി.സി രാജ്യങ്ങളിലേക്കുള്ള വിപുലീകരണത്തിൽ ആദ്യപടിയായാണ് ഷാർജയിലെ റോളയിൽ പുതിയ ക്ലിനിക്ക് തുറന്നത്. ഇന്റേണൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഡെന്റൽ കെയർ, ഫിസിയോ തെറപ്പി, ലബോറട്ടറി സർവിസസ്, എക്സ് റേ, സി.ടി സ്കാൻ, സ്പീച്ച് തെറപ്പി, ഓഡിയോളജി, ഇ.എൻ.ടി, ജനറൽ മെഡിസിൻ, ഫാർമസി സേവനങ്ങൾ തുടങ്ങി നിരവധി മെഡിക്കൽ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
യു.എ.ഇ യിൽ അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകി സമൂഹത്തിന്റെ വൈവിധ്യമാർന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുകയാണ് ഈ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയും മികച്ച ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാക്കി രോഗീ പരിചരണം മെച്ചപ്പെടുത്തുന്നതിന് മെട്രോ മെഡിക്കൽ ഗ്രൂപ് പ്രതിജ്ഞാബദ്ധമാണ്.
വിവിധ സ്പെഷാലിറ്റികളിലുടനീളം ആകർഷകമായ പ്രമോഷനൽ പാക്കേജുകളും ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങളും പ്രത്യേക പരിചരണവും ഉൾപ്പെടെ വിപുലമായ ആധുനിക മെഡിക്കൽ സേവനങ്ങൾ ഷാർജ ബ്രാഞ്ചിൽ ഒരുക്കിയിട്ടുണ്ട്. സമൂഹ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് മെട്രോ മെഡിക്കൽ ഗ്രൂപ് സൗജന്യ മെഡിക്കൽ ക്യാമ്പുകളും പ്രത്യേക പ്രിവിലേജ് കാർഡുകളും നൽകും.
പ്രധാന ഇൻഷുറൻസ് കാർഡുകളും ബ്രാഞ്ച് സ്വീകരിക്കും. വിശാലമായ പാർക്കിങ് സൗകര്യങ്ങളും ടാബി പേമെന്റ് ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.