ദുബൈ: ഉത്തര കേരളത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന മര്‍ഹൂം മെട്രോ മുഹമ്മദ് ഹാജിയുടെ പേരില്‍ ചിത്താരി ഹസീന ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ് ജി.സി.സി കമ്മിറ്റി സംഘടിപ്പിക്കുന്ന ഓള് ഇന്ത്യ ഫുട്ബാള്‍ ടൂര്‍ണമെന്റും കുടുംബ സംഗമവും ഞായറാഴ്ച വൈകീട്ട് നാലിന് ദുബൈ ഖിസൈസ് വുഡ്ലേം പാര്‍ക്ക് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. എം.എച്ച് എന്റർപ്രൈസസ് എല്‍.എല്‍.സി, എച്ച്.എസ് കാഞ്ഞങ്ങാട്, മര്വാന് എഫ്.സി, ജി.എഫ്.സി റഞ്ചര്‍ കോര്‍ണര്‍ വേള്‍ഡ് ഒറവങ്കര, അറേബ്യന്‍ എഫ്.സി, ഈസാ ഗ്രൂപ് ചെര്‍പ്പുളശ്ശേരി, അബ്റെക്കോ ഫ്രയ്ത്, മറിയുമ്മാസ് ബാവനഗര്‍, ഷൂട്ടേഴ്സ് യു.എ.ഇ, വോള്‍ഗ എഫ്.സി, നെസ്റ്റോ എഫ്.സി, റിയല്‍ അബൂദബി, ഹസീന ചിത്താരി, സോക്കര്‍ ആഫിസിയോണടോ, അറൂസ് ഓള് മദീന അജ്മാന്, അരോമ റിസോര്‍ട് മട്ടന്നൂര്‍ എന്നീ ടീമുകളാണ് മത്സരിക്കുക. സന്തോഷ് ട്രോഫി താരം ആഷിഖ്, നിര്‍മല്‍, അസ്കര്‍, കേരള യൂനിവേഴ്സിറ്റി താരങ്ങളായ അലക്സ്, റിയാസ്, ഹാരിസ്, സദ്ദാം, കണ്ണൂര്‍ യൂനിവേഴ്സിറ്റി താരങ്ങളായ അര്ജുന്, സുധിന്‍ എന്നിവര്‍ വിവിധ ക്ലബുകള്‍ക്കുവേണ്ടി കളത്തിലിറങ്ങും.
വിജയികള്‍ക്ക് രണ്ടുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരുലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. വിവിധ കലാകായിക പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് പുറമെ കാഷ് പ്രൈസും ലഭിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് നല്‍കാനുള്ള ട്രോഫി നാട്ടില്നിന്നെത്തിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.