ന​രേ​ന്ദ്ര മോ​ദി​യും ഇ​സ്രാ​യേ​ൽ പ്ര​സി​ഡ​ന്റ് ഇ​ഷാ​ക് ഹെ​ർ​സോ​ഗും ച​ർ​ച്ച ന​ട​ത്തു​ന്നു

മോ​ദി ഇ​സ്രാ​യേ​ൽ പ്ര​സി​ഡ​ന്റു​മാ​യി ച​ർ​ച്ച ന​ട​ത്തി

ദു​ബൈ: ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക്​ ദു​ബൈ​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​സ്രാ​യേ​ൽ പ്ര​സി​ഡ​ന്റ് ഇ​ഷാ​ക് ഹെ​ർ​സോ​ഗും ച​ർ​ച്ച ന​ട​ത്തി. കോ​പ് 28 ഉ​ച്ച​കോ​ടി വേ​ദി​യാ​യ എ​ക്സ്​​പോ സി​റ്റി​യി​ലാ​ണ് ച​ർ​ച്ച ന​ട​ന്ന​ത്. ഇ​രു നേ​താ​ക്ക​ളു​ടെ​യും സം​സാ​ര​ത്തി​ൽ ഫ​ല​സ്തീ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​വും ച​ർ​ച്ച​യാ​യി.

ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം എ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ടെ​ന്ന്​ മോ​ദി ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി. ഒ​ക്ടോ​ബ​ർ ഏ​ഴി​നു​ണ്ടാ​യ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം, ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു. സം​ഘ​ർ​ഷം ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണം. ആ​ക്ര​മ​ണ​ത്തി​ന്റെ ഇ​ര​ക​ൾ​ക്ക് മാ​നു​ഷി​ക സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

Tags:    
News Summary - Modi holds discussion with Israeli President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT