ഹമീദ് അല്‍ സാബി
ഷാര്‍ജ: കള്ളപ്പണത്തിനും തീവ്രവാദ ധനസഹായത്തിനുമെതിരെ എക്സിക്യൂട്ടിവ് ഓഫിസ് സ്ഥാപിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എ.എം.എല്‍/സി.എഫ്.ടി (എക്സിക്യൂട്ടിവ് ഓഫിസ് ഓഫ് ആൻറി മണി ലോണ്ടറിങ് ആന്‍ഡ് കൗണ്ടറിങ് ദ ഫൈനാന്‍സിങ് ഓഫ് ടെററിസം) സ്ഥാപിക്കാൻ അംഗീകാരം നൽകിയത്.യു.എ.ഇയുടെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായാണ് ഓഫിസ് സ്ഥാപിച്ചത്.
എക്സിക്യൂട്ടിവ് ഓഫിസ് ഡയറക്ടര്‍ ജനറലായി ഹമീദ് അല്‍ സാബിയെ നിയമിച്ചു. ആഗോള സാമ്പത്തിക വ്യവസ്ഥയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനെ യു.എ.ഇ ഗൗരവമായി കാണുന്നുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തോതും സങ്കീര്‍ണതയും വർധിച്ചുവെന്നും ഇതിനാലാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നതെന്നും അല്‍ സാബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.