കണ്ണൂരിലേക്ക് ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ

ദുബൈ: പുത്തൻ വിമാനങ്ങൾക്കായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന കണ്ണൂരുകാർക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യൻ എക്സ്പ്രസ്. ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ കെ. ശ്യാം സുന്ദർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ആഴ്ചയിൽ 621 വിമാനങ്ങളാണ് ഗൾഫ് മേഖലയിൽ നിന്ന ുള്ളത്. അത് മാർച്ച് 31ന് വേനൽക്കാല ഷെഡ്യൂൾ ആരംഭിക്കുന്നതോടെ 653 സർവീസുകളായി ഉയരും. എയർക്രാഫ്റ്റുകളുടെ ഉപയോഗം വ ർദ്ധിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുക. ദിവസം 13.3 മണിക്കൂർ പ്രവർത്തനക്ഷമത എന്നത് 13.4 ആക്കി വർദ്ധിപ്പിക്കും.

ആഴ്ചയിൽ നാലു തവണയുള്ള കണ്ണൂർ-ഷാർജ സർവീസ് പ്രതിദിനമാക്കും. അബൂദാബി കണ്ണൂർ മേഖലയിലും കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തും. തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും രണ്ട് വിമാനങ്ങൾ സർവീസ് നടത്തും. ഐ എക്‌സ് 713 കണ്ണൂർ-മസ്‌കത്ത് റൂട്ടിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസുകളുണ്ടാകും. കണ്ണൂരിൽ നിന്ന് വൈകീട്ട് 5.35ന് പുറപ്പെടുന്ന വിമാനം മസ്‌കത്തിൽ വൈകീട്ട് 7.50ന് എത്തും. മസ്‌കത്തിൽ നിന്ന് 8.50ന് പുറപ്പെട്ട് കണ്ണൂരിൽ പുറ്റേന്ന് പുലർച്ചെ 2.05ന് എത്തും. കണ്ണൂരിലേക്കുള്ള യാത്രാ നിരക്ക് ഭീമമാണെന്ന് പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതു മനപ്പൂർവമല്ലെന്നും പറഞ്ഞ സി.ഇ.ഒ കണ്ണൂരിലേക്ക് കോഴിക്കോടിനെ അപേക്ഷിച്ച് വിമാനങ്ങൾ കുറവായതാണ് കാരണമെന്ന് വിശദീകരിച്ചു. നിരക്ക് കുറക്കാൻ സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.

ഇന്ത്യക്കും യു.എ.ഇക്കുമിടയിൽ എയർ ഇന്ത്യ എക്‌സ്പ്രസിന് അനുവദിക്കപ്പെട്ട സീറ്റുകൾ എല്ലാം ഉപയോഗപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ ദുബൈ സർവീസ് എന്നു തുടങ്ങാനാകുമെന്ന് പറയാനാവില്ല. കൂടുതൽ സീറ്റുകൾ ലഭ്യമായാലേ ദുബൈ-കണ്ണൂർ സർവീസ് തുടങ്ങാൻ കഴിയുകയുള്ളൂ. അതിന് ഇന്ത്യയും യു.എ.ഇയും തമ്മിൽ നയതന്ത്ര നീക്കുപോക്കുകൾ വേണം. കണ്ണൂരിൽ നിന്ന് ബഹ്‌റൈൻ വഴി കുവൈത്തിലേക്ക് സർവീസ് നടത്തും. ആഴ്ചയിൽ രണ്ട് വീതം വിമാനങ്ങളാണ് ഉണ്ടാവുക. നിലവിൽ കണ്ണൂരിനും ദോഹക്കുമിടയിൽ വിമാന സർവീസുണ്ട്.

ആഴ്ചയിൽ അഞ്ച് വിമാനങ്ങളായി ഉയർത്തും. കോഴിക്കോട്-റിയാദ് മേഖലയിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തും. വേനൽകാല ഷെഡ്യൂളിൽ പെടുത്തിയാണിത്. വെള്ളിയാഴ്ചകളിലാണ് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുക. ഷാർജ-സൂറത്ത് വിമാന സർവീസ് ഫെബ്രുവരി 16ന് ആരംഭിക്കും. ഷാർജയിൽ നിന്ന് വൈകീട്ട് 7.35ന് പുറപ്പെടും. സൂറത്തിൽ രാത്രി 11.45ന് എത്തും. തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് വിമാനം. വേനൽ കാലത്ത് ഇത് നാല് ദിവസങ്ങളിലായി വർധിപ്പിക്കും. സൂറത്ത്-^ഷാർജ വിമാന സർവീസ് ഗൾഫിനും ഇന്ത്യക്കുമിടയിൽ എയർ ഇന്ത്യ എക്‌സ്പ്രസി​​െൻറ 47-ാമത് ഡയറക്ട് സർവീസാണ് .

Tags:    
News Summary - more plain services to kannur from gulf -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.