മൊറോക്കോയുടെ പരമ്പരാഗത വസ്ത്രമാണെങ്കിലും മൊറോക്കൻ കഫ്ത്താൻ ഇപ്പോൾ ലോകമെമ്പാടും പോപ്പുലറാണ്. പ്രശസ്ത ഫാഷൻ ഷോകളിലും േക്ലാത്തിങ് ലൈൻസുകളിലും ഉപയോഗിച്ചതോടെ ഇൗ വസ്ത്രത്തിന് സ്വീകാര്യത വർധിച്ചത്.
സ്ട്രേറ്റ് കട്ടായി താഴെ വരെ നീണ്ടുനിവർന്ന് കിടക്കുന്ന രീതിയിലാണ് മൊറോക്കൻ കഫ്ത്താൻ. വീതി കുറവായിരിക്കും. ഗോൾഡ്, സിൽവർ പോലുള്ള മെറ്റീരിയൽ ഉപയോഗിച്ചുള്ള ബെൽറ്റ് നിർബന്ധം. പല ടൈപ്പ് കഫ്ത്താൻസുണ്ട്. താഴേക്ക് ഫ്ലയർ ഉള്ളതും സ്ട്രൈറ്റ് കട്ടുള്ളതും ഫ്രണ്ട് ഒാപണായുള്ളതുമെല്ലാം ലഭ്യമാണ്.
എല്ലാം ഹാൻഡ് എംപ്രോയ്ഡറിയാണ്. ചിലതിന് സ്ലീവ്സിലും നെക്കിലുമായിരുക്കും വർക്ക്. ചിലത് അടിഭാഗത്ത്. നിറയെ വർക്കുള്ളതുമുണ്ട്.
മൊറോക്കൻ വിവാഹങ്ങളിൽ വധു അണിയുന്ന വേഷമാണിത്. സാധാരണ കഫ്ത്താനെ അപേക്ഷിച്ച് കുറച്ച് കൂടി റിച്ചായിരിക്കും വധുവിെൻറ വസ്ത്രം. ഇതിനൊപ്പം തലയിൽ കിരീടമോ ടിയാറെയൊ വെക്കും. അഴകിനായി ആഭരണങ്ങളുമുണ്ടാകും. ഫങ്ഷനുകൾക്ക് ഹെവി എംബ്രോയിഡറിയാണ് തെരഞ്ഞെടുക്കുന്നത്. ഗോൾഡ്, സിൽവർ, മെറ്റാലിക് ത്രെഡ്സ് കൊണ്ടാണിത് ചെയ്യുന്നത്.
തുണിയുടെ കാര്യത്തിലും കളറിലും പ്രത്യേക പിടിവാശിയില്ല. ലൈറ്റ് ഷേഡുകളും ൈബ്രറ്റും ഡാർക്കുമെല്ലാം ഉപയോഗിക്കുന്നുണ്ട്. വെൽവെറ്റ്, സിൽക്ക്, കോട്ടൺ, സിന്തറ്റിക് തുണികളിലെല്ലാം മൊറോക്കൻ കഫ്ത്താൻ എത്തുന്നുണ്ട്. ഹൈ ഹീൽസിെൻറ കൂടെയാണ് കഫ്താൻ അണിയുന്നത്. മൊറോക്കൻ വസ്ത്രവിപണിയിലെ 15 ശതമാനം കയറ്റുമതിയും 30 ശതമാനം തൊഴിലും കഫ്ത്താനുമായി ബന്ധപ്പെട്ടുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.