ദുബൈ: നാഷനൽ ഇൻഡസ്ട്രീസ് പാർക്കിലെ മസ്ജിദിന്റെ നിർമാണം അടുത്ത വർഷം മാർച്ചിന് മുമ്പ് പൂർത്തിയാകും. റമദാന് മുമ്പ് പള്ളി വിശ്വാസികൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. 2000 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് പള്ളിയുടെ നിർമാണം.
1000 പേർക്ക് അകത്തും 1000 പേർക്ക് പുറത്തും പ്രാർഥന നിർവഹിക്കാനാകും. പുറത്തുള്ള സൗകര്യം തൊഴിലാളികൾക്കും പള്ളിയുടെ പരിസരത്തുള്ള നിവാസികൾക്കുമാണ്.
ദനൂബ് ഗ്രൂപ്പിനാണ് പള്ളിയുടെ നിർമാണ ചുമതലയെന്ന് നാഷനൽ ഇൻഡസ്ട്രീസ് പാർക്ക് ആൻഡ് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് (ഔഖാഫ്) ഉദ്യോഗസ്ഥൻ അറിയിച്ചു. ദനൂബ് ഗ്രൂപ് എമിറേറ്റിൽ നിർമിക്കുന്ന രണ്ടാമത്തെ പള്ളിയാണിത്. ദുബൈ സ്റ്റേഡിയോ സിറ്റിയിലാണ് ദനൂബിന്റെ ആദ്യ പള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.