അബൂദബി: മുസാഫിർ എഫ്.സി യു.എ.ഇയും ടു ടു ഫോര്‍ അബൂദബിയും സംയുക്തമായി നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ ഇസ ഗ്രൂപ് ജേതാക്കളായി. ഗോള്‍രഹിത സമനിലയിലായ കലാശപ്പോരാട്ടത്തില്‍ പെനാൽറ്റിയിലൂടെയാണ് ഇസ ഗ്രൂപ് യുനൈറ്റഡ് എഫ്.സി കാലിക്കറ്റിനെ പരാജയപ്പെടുത്തിയത്. അബൂദബി യൂനിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരം യു.എ.ഇ നിയമകാര്യ വകുപ്പ് സി.ഇ.ഒ ഖാലിദ് നാസര്‍ അഹമ്മദ് അല്‍ റഈസി ഉദ്ഘാടനം ചെയ്തു.
ജെ 12 ഡാൻസ് സ്കൂൾ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. യു.എ.ഇയിലെ കെഫയുടെ മേൽനോട്ടത്തിലുള്ള 16 മികച്ച ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മികച്ച കളിക്കാരനായി എൽ 7 എഫ്.സിയിലെ ഫാസിലിനെ തിരഞ്ഞെടുത്തു. അബൂദബിയിലെ പ്രമുഖ നാല് അണ്ടര്‍ 14 കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ ഫുട്ബാൾ മത്സരത്തില്‍ അല്‍ ഇത്തിഹാദ് അക്കാദമി ജേതാക്കളായി. അൽ ഇത്തിഹാദ് അക്കാദമിയിലെ മുഹമ്മദ് സയ്ൻ ദുൽകർനൈൻ മികച്ച കളിക്കാരനായി. വിജയികൾക്കുള്ള ട്രോഫികള്‍ മുസാഫിർ എഫ്.സി പ്രസിഡന്റ് സയ്യിദ് ഷഹീർ, ജലീല്‍ കുന്നുമ്മല്‍, യു. ഷാഫി, സകരിയ ഇബ്രാഹിം, ഡോ. ഹമദ് അബ്ദുല്ല സാലിം അല്‍ ജാബിരി, അലി അൽ ജാബിരി എന്നിവർ ചേര്‍ന്ന് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.