മ്യാൻമാറിലേക്ക് യു.എ.ഇ സഹായങ്ങൾ കൊണ്ടുപോകുന്നു
ദുബൈ: ഭൂകമ്പം നാശം വിതച്ച മ്യാൻമറിലേക്ക് യു.എ.ഇയുടെ സഹായപ്രവാഹം. ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണവും, സാധനങ്ങളുമടക്കം 200 ടൺ വസ്തുക്കൾ മ്യാൻമറിലെത്തിച്ചു. യു.എ.ഇ പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമാണ് നടപടി. ഇതിന് പുറമേ ദുബൈ ഭരണാധികാരിയുടെ നിർദേശമനുസരിച്ച് സഹായങ്ങളെത്താൻ പ്രയാസം നേരിടുന്ന പ്രദേശങ്ങളിലേക്ക് മെഡിക്കൽ സേവനവും എത്തിച്ചു.
വിദേശകാര്യ മന്ത്രാലയം, അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി, എമിറേറ്റ്സ് റെഡ് ക്രസന്‍റ്, നാഷനൽ ഗാർഡ് കമാൻഡ്, അബൂദബി പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് എന്നിവയുമായി കൈകോർത്ത് ജോയിന്‍റ് ഓപ്പപറേഷൻസ് കമാൻഡ് ആണ് സഹായ വിതരണം ഏകോപിപ്പിക്കുന്നത്. യു.എ.ഇയുടെ സഹായങ്ങൾക്ക് യാങ്കൂൺ മേഖല ചീഫ് മിനിസ്റ്റർ യു സു നന്ദി അറിയിച്ചു. ഇത്തരം നടപടികൾ യു.എ.ഇയുടെ ആഴത്തിൽ വേരൂന്നിയ മാനുഷിക മൂല്യങ്ങളും പ്രയാസം അനുഭവിക്കുന്ന ജനതയെ പിന്തുണക്കുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുമുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.