ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ന​ബി​ദി​നാ​ഘോ​ഷ​ത്തി​ൽ എ​സ്.​എം.​എ​ഫ് സം​സ്ഥാ​ന ട്രെ​യ്ന​റും പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നു​മാ​യ ഷാ​ഹു​ൽ ഹ​മീ​ദ്‌ അ​ൻ​വ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

വിവിധ പരിപാടികളോടെ ന​ബി​ദിനാഘോഷം

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ഡ് ജി​ല്ല ക​മ്മി​റ്റി പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘മ​ദ്ഹേ മ​ദീ​ന’ എ​ന്ന പേ​രി​ൽ ന​ബി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. എ​സ്.​എം.​എ​ഫ് സം​സ്ഥാ​ന ട്രെ​യ്ന​റും പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നു​മാ​യ ഷാ​ഹു​ൽ ഹ​മീ​ദ്‌ അ​ൻ​വ​രി പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ഡ്​ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ലാം ക​ന്യ​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ. ഹ​നീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​മു​ഖ പ​ണ്ഡി​ത​ന്മാ​രാ​യ അ​ബ്ദു​ൽ ഹ​ക്കീം ത​ങ്ങ​ൾ അ​ൽ ബു​ഖാ​രി, സ​ജ്ജാ​ദ് അ​ലി ത​ങ്ങ​ൾ, യ​ഹ്​​യ അ​സ്അ​ദി, മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ൻ, യാ​ക്കൂ​ബ് മൗ​ല​വി, ഉ​സ്താ​ദ് ഖാ​ലി​ദ് ബാ​ഖ​വി, അ​ബ്ദു​ൽ അ​സീ​സ് ചെ​റു​വ​ത്തൂ​ർ, സീ​തി ഉ​സ്താ​ദ്, ബാ​ഇ​സ് വാ​ഫി, ക​ബീ​ർ അ​സ്അ​ദി, നൗ​ഫ​ൽ ഹു​ദ​വി, ഹു​സൈ​ൻ റ​ഹ്‌​മാ​നി, താ​ഹി​ർ മു​ഗു എം.​ബി. അ​ബ്ദു​ൽ ഖാ​ദ​ർ, ഹ​സൈ​നാ​ർ ഗു​ണാ​ജെ, മു​ഹൈ​മി​ൻ, മു​ഷ്‌​താ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. കെ.​എം.​സി.​സി സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കൈ, ഹ​നീ​ഫ് ചെ​ർ​ക്ക​ള, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, ഒ.​കെ ഇ​ബ്രാ​ഹിം, സാ​ദി​ഖ് തി​രു​വ​ന​ന്ത​പു​രം, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം ത​ട്ട​ഞ്ചേ​രി, സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ, സു​ബൈ​ർ അ​ബ്ദു​ള്ള, ഹ​നീ​ഫ് ബാ​വ, റ​ഫീ​ക് പ​ട​ന്ന, ഫൈ​സ​ൽ മു​ഹ്സി​ൻ, സു​ബൈ​ർ കു​ബ​നൂ​റ്, അ​ഷ​റ​ഫ് ബാ​യാ​ർ, ആ​സി​ഫ് ഹൊ​സ​ങ്ക​ടി, പി.​ഡി. നൂ​റു​ദ്ദീ​ൻ, സി​ദ്ദീ​ഖ് ചൗ​കി, ബ​ഷീ​ർ പ​റ​പ്പ​ള്ളി, റ​ഫീ​ക്ക് കാ​ട​ങ്കോ​ട് എ​ന്നി​വ​രും മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, മ​റ്റു ജി​ല്ല മ​ണ്ഡ​ലം മു​നി​സി​പ്പ​ൽ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ഡ് ജി​ല്ല ട്ര​ഷ​റ​ർ ഡോ​ക്ട​ർ ഇ​സ്മാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

ദു​ബൈ: മ​ത​കാ​ര്യ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ബൈ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ‘ജ​ൽ​സെ മീ​ലാ​ദ്’ എ​ന്ന പേ​രി​ൽ ന​ബി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് കാ​ലൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സു​ബൈ​ർ ഹു​ദ​വി, ആ​ർ. ശു​ക്കൂ​ർ, ചെ​മ്മു​ക്ക​ൻ യാ​ഹു​മോ​ൻ, എ.​പി. നൗ​ഫ​ൽ, സി.​വി. അ​ശ്റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ദു​ബൈ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ന​ബി​ദി​നാ​ഘോ​ഷം പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

 ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ബി​യോ​ർ​മ എ​ന്ന പേ​രി​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ താ​നൂ​ർ ജേ​താ​ക്ക​ളാ​യി. കോ​ട്ട​ക്ക​ൽ ര​ണ്ടാം സ്ഥാ​ന​വും, കൊ​ണ്ടോ​ട്ടി മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് ന​ട​ന്ന ഇ​ഷ്ഖ് മ​ജ്‍ലി​സ് ഇ​സ്മാ​യി​ൽ വാ​ഫി ആ​ൻ​ഡ്​ ടീം ​ന​യി​ച്ചു. ഷ​റ​ഫു​ദ്ദീ​ൻ ഹു​ദ​വി, ഹൈ​ദ​ർ ഹു​ദ​വി, ഖാ​ലി​ദ് ബാ​ഖ​വി, ഹ​ക്കീം ഹു​ദ​വി, മു​ഈ​ൻ വാ​ഫി, ആ​ശി​ഖ് വാ​ഫി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. കെ.​പി.​പി ത​ങ്ങ​ൾ, എം.​സി. അ​ല​വി​ക്കു​ട്ടി ഹാ​ജി, ടി.​എം. മു​ഹ​മ്മ​ദ് അ​ലി, ഹം​സ ഹാ​ജി മാ​ട്ടു​മ്മ​ൽ, കെ.​എം. ജ​മാ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ചെ​യ​ർ​മാ​ൻ ക​രീം കാ​ല​ടി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ മു​സ്ത​ഫ ആ​ട്ടി​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Nabi Day celebration with various programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.